ബംഗ്ലാദേശ് മുൻ ചീഫ് ജസ്റ്റിസ് രാജ്യദ്രോഹ കേസിൽ കസ്റ്റഡിയിൽ

ധാക്ക: ബംഗ്ലാദേശ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എ.ബി.എം. ഖൈറുൽ ഹഖിനെ രാജ്യ​ദ്രോഹ, വ്യാജരേഖ കേസിൽ കസ്റ്റഡിയിലെടുത്തു. 2010-11 കാലയളവിലാണ് അദ്ദേഹം രാജ്യത്തിന്റെ 19ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്.

2011ൽ ബംഗ്ലാദേശിലെ കെയർടേക്കർ സർക്കാറിനെ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് വിധി പുറപ്പെടുവിച്ചത് ഖൈറുൽ ഹഖ് ആണ്. 81കാരനായ മുൻ ന്യായാധിപൻ ധാക്കയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.

നിയമ കമീഷൻ ചെയർമാനായിരുന്ന ഹൈറുൽ ഹഖ് 2024ൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, രാജിവെച്ചു. അതിനു ശേഷമാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.

Tags:    
News Summary - Bangladesh's former chief justice A.B.M. Khairul Haq in custody in treason case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.