ബംഗ്ലാദേശ് ഇന്ന് ബൂത്തിലേക്ക്; 350 സീ​റ്റു​ക​ളി​ലേ​ക്ക് 2000ത്തോ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ശൈ​ഖ് ഹ​സീ​ന യു​ഗ​ത്തി​ന് അ​ന്ത്യം കു​റി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നു​ശേ​ഷം യ​ഥാ​ർ​ഥ ഭ​ര​ണാ​ധി​കാ​രി​ക​ളെ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന നേ​തൃ​ത്വം ന​ൽ​കി​യ ഭ​ര​ണ​ക​ക്ഷി അ​വാ​മി ലീ​ഗി​ന് വി​ല​ക്കു​ണ്ട്. എ​ന്നാ​ൽ, അ​വ​ർ വി​ല​ക്കി​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി ന​യി​ക്കു​ന്ന സ​ഖ്യ​വും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ​നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. പ്ര​ക്ഷോ​ഭം ന​യി​ച്ച വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ രൂ​പം ന​ൽ​കി​യ നാ​ഷ​ന​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി (എ​ൻ.​സി.​പി) ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്കൊ​പ്പം സ​ഖ്യം ചേ​ർ​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ​ക്ക് തൊ​ഴി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നു​ശേ​ഷം ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശ് സ​മ്പ​ദ്‍വ്യ​വ​സ്ഥ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ തു​ട​രു​ക​യാ​ണ്. ജ​നം തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ​കൂ​ട​മാ​കും ഇ​നി രാ​ജ്യം ഭ​രി​ക്കു​ക​യെ​ന്ന് ഇ​ട​ക്കാ​ല ചു​മ​ത​ല​യു​ള്ള മു​ഹ​മ്മ​ദ് യൂ​നു​സ് പ​റ​ഞ്ഞു. 350 സീ​റ്റു​ക​ളി​ലേ​ക്ക് 2,000ത്തോ​ളം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് രം​ഗ​ത്തു​ള്ള​ത്. ഇ​തി​ൽ 1400ഓ​ളം പേ​രും ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​വ​രാ​ണ്. അ​തേ സ​മ​യം, പ​കു​തി മ​ണ്ഡ​ല​ങ്ങ​ളും സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ൽ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Bangladesh to go to the polls today; Around 2000 candidates for 350 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.