അനധികൃത വിലവർധക്ക് താക്കീതുമായി ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി

മനാമ: റമദാനിൽ അനധികൃതമായി സാധനങ്ങൾക്ക് വിലവർധിപ്പിക്കുന്നവർക്ക് കനത്ത താക്കീതുമായി വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു. ലംഘനം നടത്തുന്ന വ്യാപാരികൾ നിയമത്തിന്‍റെ എല്ലാ ശിക്ഷകളും അനുഭവിക്കേണ്ടി വരുമെന്നും കടകൾ അടച്ചു പൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ വിവിധ ഹൈപ്പർമാർക്കറ്റുകളിലും, സൂപ്പർ മാർക്കറ്റുകളിലും മന്ത്രിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. എല്ലാം വാണിജ്യ സ്ഥാപനങ്ങളിലും സർക്കാർ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അനധികൃത വിലവർധനകൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവരും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിൽപ്പനക്ക് മുമ്പും ശേഷവുമുള്ള വിലകൾ പരസ്യപ്പെടുത്തിയ വിലകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

എം.പി ഡോ. അലി അൽ നുഐമിയുടെ ചോദ്യത്തിനും പാർലമെന്‍റിൽ മന്ത്രി മറുപടി പറഞ്ഞു. വിലയിൽ കൃത്രിമം കാണിക്കുന്നവർ ആരായാലും വലിയ വില നൽകേണ്ടി വരുമെന്ന് ഫഖ്റു വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വ്യാപാരികൾക്ക് ശക്തമായ പിഴയും അടച്ചുപൂട്ടൽ സാധ്യമായ കേസുകൾ എല്ലാം അനുഭവിക്കേണ്ടി വരുമെന്നും മറുപടിയായി അദ്ദേഹം പറഞ്ഞു. കൂടാതെ അവശ്യ വസ്തുക്കളുടെ കടകളിലെ ലഭ്യതയും പരിശോധിക്കുന്നുണ്ട്. വിപണിയെ നീതിയുക്തമായി നിലനിർത്താനും വിലക്കയറ്റം തടയാനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾ കർശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bahrain's Minister of Commerce and Industry warns against illegal price hikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.