ബാഗ്ദാദ് എയർപ്പോർട്ടിൽ റോക്കറ്റാക്രമണം; ആളപായമില്ല

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായി റിപ്പോർട്ടിൽ പറയുന്നു.

നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ബാഗ്ദാദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ റൺവേകളിലും പാർക്കിംഗ് ഏരിയകളിലുമാണ് റോക്കറ്റുകൾ പതിച്ചത്. ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനാണ് ആക്രമണത്തിന്റെ വിവരങ്ങൾ സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിക്ക് നല്കിയത്.

''കുറഞ്ഞത് ആറ് റോക്കറ്റുകളെങ്കിലും വിമാനത്താവളത്തിന് നേരെ വന്നിട്ടുണ്ട്. ഇവ റണ്‍വേയുടെ സമീപത്തും പാര്‍ക്കിങ് ഏരിയയിലും പതിക്കുകായിരുന്നു, ലാന്‍റ് ചെയ്തിട്ടുണ്ടായിരുന്ന ഒരു വിമാനം റോക്കറ്റ് ഇടിച്ച് തകർന്നിട്ടുണ്ട്''- സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ മാസം ഇറാഖ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസിയുടെ വീടിന് നേരെ മൂന്ന് കത്യുഷ റോക്കറ്റുകളുടെ ആക്രമണമുണ്ടാവുകയും രണ്ട് കുട്ടികൾക്ക് പരിക്കേറ്റിറ്റുമുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Tags:    
News Summary - Baghdad airport at centre of rocket attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.