ന്യൂയോർക്: ഇസ്രായേലിന്റെ വധഭീഷണി നിലനിൽക്കുന്നതിനിടെ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ തന്റെ പിൻഗാമിയാവാൻ മൂന്നുപേരുകൾ നിർദേശിച്ചതായി റിപ്പോർട്ട്.
രാജ്യത്ത് പരമോന്നത ആത്മീയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ മുന്നിൽ ഖാംനഈ സമർപ്പിച്ച മൂന്നുപേരുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഇല്ലെന്നും ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഖാംനഈ ബങ്കറിലേക്ക് മാറിയതായും സൂചനയുണ്ട്.
സാധാരണഗതിയിൽ ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ് ഇറാനിൽ പരമോന്നത ആത്മീയ നേതാവിന്റെ തെരഞ്ഞെടുപ്പ്. എന്നാൽ, നിലവിലെ യുദ്ധസാഹചര്യത്തിൽ താൻ രക്തസാക്ഷിയായാൽ പെട്ടെന്നുതന്നെ പിൻഗാമിയെ കണ്ടെത്തേണ്ടതുണ്ട് എന്നതിനാലാണ് ഖാംനഈയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.