ബി.ജെ.പി സ്ഥാനാർഥിയെ കൊലപ്പെടുത്താൻ ശ്രമം: മുൻ മന്ത്രി ഉൾപ്പെടെ പത്തുപേർ കുറ്റക്കാർ

ബറേലി (യു.പി): 2017ൽ ബി.ജെ.പി സ്ഥാനാർഥിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ മന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഭഗവത് സരൺ ഗാങ്‌വാർ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാരാണെന്ന് പ്രാദേശിക കോടതി വിധിച്ചു.

മുൻ മന്ത്രിയടക്കം ഒമ്പത് പ്രതികൾ ഒളിവിലും മറ്റൊരാൾ ജാമ്യത്തിലുമാണ്. പ്രതികളു​ടെ അസാന്നിധ്യത്തിലാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 2017 ഫെബ്രുവരിയിൽ നവാബ്ഗഞ്ച് നിയമസഭ മണ്ഡലത്തിൽ മത്സരിച്ച കേസർ സിങ് ഗാങ്‍വാറിനെയും കൂട്ടാളികളെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും ഒമ്പത് പ്രതികളും ബറേലിയിലെ പ്രത്യേക കോടതിയിൽ ഹാജരായില്ല. കോടതി ഉത്തരവുണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. ജനുവരി 11നാണ് അടുത്ത വാദം കേൾക്കൽ.

Tags:    
News Summary - Attempt to kill BJP candidate: Ten people including ex-minister are guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.