ബെയ്ജിങ്: ഇരുരാജ്യങ്ങൾക്കും അനുഗുണമായ വ്യാപാര കരാറിൽ ഒപ്പുവെക്കാമെന്ന പ്രതീക ്ഷയുമായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കത്തയച്ചു. വൈറ്റ്ഹൗസിൽ വ്യാപാര ചർച്ചക്കെത്തിയ ചൈനീസ് പ്രതിനിധി മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ച് ട്രംപിനെ കത്ത് വായിച്ചുകേൾപ്പിക്കുകയും ചെയ്തു. വ്യാപാരയുദ്ധം അവസാനിപ്പിച്ച് കരാറിൽ ഒപ്പുവെക്കാൻ കഴിഞ്ഞ ഡിസംബറിൽ ബ്വേനസ് എയ്റിസിൽ ചേർന്ന യോഗത്തിലാണ് ട്രംപും ഷിയും ധാരണയിലെത്തിയത്. പരസ്പര വിശ്വാസത്തിലും സഹകരണത്തിലും ഉൗന്നിയ വ്യാപാരബന്ധം കെട്ടിപ്പടുക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.