സോൾ: ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ അമേരിക്കയുടെ വൻ ആയുധക്കച്ചവടം. ദക്ഷിണ കൊറിയയുമായി ശതകോടികളുടെ ആയുധ വിൽപന കരാറിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയതായി പ്രമുഖ ബ്രിട്ടീഷ് ഒാൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
ഏതൊക്കെ ആയുധങ്ങൾ യു.എസ് കൈമാറുമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം, ദക്ഷിണ കൊറിയക്ക് നിർമിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ ദൂര പരിധി വർധിപ്പിക്കാനും അമേരിക്ക അനുമതി നൽകി. നിലവിൽ 800 കിലോമീറ്ററാണ് ബാലിസ്റ്റിക് മിസൈലുകളുടെ പരമാവധി ദൂരം.
ഉത്തര കൊറിയ കൂടുതൽ ശേഷിയുള്ള മിസൈലുകൾ നിർമിച്ച് പരീക്ഷണം തുടരുന്നത് അയൽ രാജ്യങ്ങളെ മാത്രമല്ല, പസഫികിൽ സ്വന്തം സൈനിക കേന്ദ്രമുള്ള അമേരിക്കയെയും സമ്മർദത്തിലാക്കിയിരുന്നു. ഇതേ തുടർന്നാണ് സമ്മർദ തന്ത്രമായി പുതിയ ആയുധ വിൽപന. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും തമ്മിലെ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.