തെഹ്റാൻ / ഒട്ടാവ: ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ച യുക്രെയ്ൻ വിമാനത്തിന്‍റെ ബ്ലാക്ക്ബോക്സ് ലഭിച്ചു. അത േസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ക നേഡിയക്കാർക്ക് ഈ സംഭവത്തിൽ ചില ചോദ്യങ്ങളുണ്ട്, അതിന് ഉത്തരം കിട്ടേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. വിമാനം വെടിവെച്ചിട്ടതാണോ എന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു ട്രൂഡോയുടെ മറുപടി. മരച്ചവരിൽ 63 പേർ കനേഡിയൻ പൗരന്മാരായിരുന്നു.
വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അമേരിക്കക്ക് കൈമാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാന നിർമ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കക്കോ ബ്ലാക്ബോക്സ് നൽകില്ലെന്നാണ് ഇറാൻ വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയത്.
യുക്രെയ്ന്‍റെ ബോയിങ് 737-800 ഇന്‍റർനാഷണൽ എയർലൈൻ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ തകർന്നു വീണത്. തെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.