Posted On
date_range Updated On
date_range ഉയ്ഗൂർ മുസ്ലിംകളെ തടവറയിൽ പാർപ്പിച്ചെന്ന റിപ്പോർട്ട് ചൈന തള്ളി
ബെയ്ജിങ്: ആയിരക്കണക്കിന് ഉയ്ഗൂർ മുസ്ലിംകളെ സിൻജ്യങ് പ്രവിശ്യയിലെ ഏകാന്ത തടവറകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന യു.എൻ റിപ്പോർട്ട് ചൈന തള്ളി. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ചൈന ആരോപിച്ചു.
തടവറകളിൽ പാർപ്പിച്ചിരിക്കുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും യു.എൻ മനുഷ്യാവകാശ കൗൺസിൽ തയാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. സിൻജ്യങ്ങിൽനിന്ന് മറ്റ് പ്രവിശ്യകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെ ഉയ്ഗൂർ മുസ്ലിംകൾ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.