റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം, നിരവധി പേർക്ക് പരിക്ക്
റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി യമനിലെ ഹൂതികൾ. സംഭവത്തിൽ 12 പേർ മരിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നാല് പേർ സൗദി പൗരന്മാരും ഒരാൾ അമേരിക്കൻ പൗരനുമാണ്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വിമാന സർവിസുകൾ റദ്ദാക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പ് റിയാദ് കിംങ് ഖാലിദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണത്തിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സൗദി സഖ്യ രാജ്യങ്ങൾ ഹൂതികൾക്കെതിരെ ആക്രമണം നടത്തിയതിന്റെ തുടർച്ചയായി ഈയാഴ്ച നിരവധി തവണ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഉറപ്പാക്കണമെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനിടെ സൗദിയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ നടത്തുന്ന സൈനിക നീക്കത്തിൽ യു.എസ് പങ്കാളിയാകുന്നത് ആലോചിക്കുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.