കെ.​എ​സ്.​റി​ലീ​ഫ് ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ്രോ​ഗ്രാം​സ് വി​ഭാ​ഗം അ​സി. സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ-​ബൈ​സ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്നു

തകർന്നടിഞ്ഞ ഗസ്സയിൽ പ്രത്യാശയുടെ വെളിച്ചം; 'റിയാദ് മോഡൽ സ്കൂൾ' പണിയാൻ സൗദി അറേബ്യ

റി​യാ​ദ്: ഗ​സ്സ മു​ന​മ്പി​ലെ ദെ​യ​ർ അ​ൽ​ബ​ല​ഹ് ന​ഗ​ര​ത്തി​ൽ ‘റി​യാ​ദ് മോ​ഡ​ൽ സ്കൂ​ൾ’ നി​ർ​മി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി കി​ങ് സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്ര​വും സൗ​ദി പൈ​തൃ​ക സാം​സ്കാ​രി​ക കേ​ന്ദ്ര​വും ത​മ്മി​ൽ സം​യു​ക്ത സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. കെ.​എ​സ്.​റി​ലീ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ന്റ് പ്രോ​ഗ്രാം​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ ബൈ​സും സൗ​ദി സെ​ന്റ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് ചെ​യ​ർ​മാ​ൻ ഇ​സ്സാം അ​ബു ഖ​ലീ​ലും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.​

ഗ​സ്സ മു​ന​മ്പി​ൽ യു​ദ്ധം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി പ്ര​വി​ശ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി ദി​വ​സേ​ന ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ഒ​ന്നാം ക്ലാ​സ് മു​ത​ൽ ആ​റാം ക്ലാ​സ് വ​രെ​യു​ള്ള 720 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഒ​രു സ്കൂ​ൾ ഒ​രു​ക്കും.

പ​ദ്ധ​തി​യി​ൽ സ്കൂ​ളി​ന്റെ സ​ജ്ജീ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ക്ലാ​സ് മു​റി​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, പ​ഠ​ന സ​ഹാ​യി​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്ക​ലും, വെ​ള്ളം, ശു​ചീ​ക​ര​ണം, സൗ​രോ​ർ​ജ്ജം, ഇ​ന്റ​ർ​നെ​റ്റ്, വെ​ന്റി​ലേ​ഷ​ൻ, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും പൂ​ർ​ത്തീ​ക​ര​ണ ജോ​ലി​ക​ളും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.

പ്ര​ത്യേ​ക ഗ്രൂ​പ്പ്, വ്യ​ക്തി​ഗ​ത സെ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യു​ദ്ധം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സാ​മൂ​ഹി​ക സ്ഥി​ര​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്. ല​ക്ഷ്യ​മി​ടു​ന്ന പ്രാ​യ​വി​ഭാ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​നോ​ദ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ, ഭ​ര​ണ, സേ​വ​ന മേ​ഖ​ല​ക​ളി​ൽ 22 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഈ ​പ​ദ്ധ​തി ന​ൽ​കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 3,715 വ്യ​ക്തി​ക​ൾ​ക്ക് ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഗ​സ്സ മു​ന​മ്പി​ൽ യു​ദ്ധം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പ​ന്തു​ണ​യ്ക്കു​ന്ന​തി​നു​മു​ള്ള കി​ങ് സ​ൽ​മാ​ൻ റി​ലീ​ഫ് കേ​ന്ദ്ര​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ക​രാ​ർ വ​രു​ന്ന​ത്.

Tags:    
News Summary - Gaza Education Support: Saudi Arabia to Establish 'Riyadh Model School'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.