ബാങ്കോക്: വിശപ്പു സഹിക്കാൻ വയ്യ... ഞങ്ങളെ എന്നാണ് തിരികെ കൊണ്ടുപോവുക? ഇരുളടഞ്ഞ ഗുഹയിൽ ദിവസങ്ങളോളം കഴിഞ്ഞ തായ് കുട്ടികളിലൊരാളുടെ ചോദ്യം. ഉടൻ തിരിച്ചുപോകാൻ വെമ്പൽ കൊണ്ടിരിക്കെ, മടക്കം ഉടനുണ്ടാകില്ലെന്ന് പറഞ്ഞതോടെ ആ കുട്ടിക്കൂട്ടങ്ങളുടെ മുഖമിരുണ്ടു. കണ്ണുകൾ നിറഞ്ഞു. വിശപ്പു സഹിക്കാനാകുന്നില്ലെന്നും പരാതി പറഞ്ഞു. നാവികസേനയുടെ സീൽ വിഭാഗം ഭക്ഷണവും ഡോക്ടർമാരുമുൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി ഉടനെത്തുമെന്ന് രക്ഷാപ്രവർത്തകർ ആശ്വസിപ്പിച്ചതോടെ അവരുടെ മുഖം തെളിഞ്ഞു. ഗുഹയിലെ കൂരാക്കൂരിരുട്ടിൽ ടോർച്ച്ലൈറ്റിെൻറ വെളിച്ചത്തിലായിരുന്നു രക്ഷാസംഘം കുട്ടികളുമായി സംസാരിച്ചത്.
കാത്തിരിപ്പിെൻറ പത്താം നാളിലാണ് ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനെയും ജീവനോടെ കണ്ടെത്തിയത്. അണ്ടര്‍ 16 ഫുട്‌ബാള്‍ ടീമായ വൈല്‍ഡ് ബോറിലെ അംഗങ്ങളായ 12 സ്‌കൂള്‍ കുട്ടികളും അവരുടെ പരിശീലകനായ ഇക്കാപോല്‍ ജന്താവോങ്ങും (25) ജൂണ്‍ 23നാണ് തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയില്‍ കുടുങ്ങിയത്.
നാൾ വഴികൾ...
•ജൂൺ 23: കുട്ടികൾ ഗുഹയിൽ അകപ്പെട്ടു. പ്രാദേശിക പൊലീസ് തിരച്ചിൽ ആരംഭിച്ചു.
•ജൂൺ 24: ശക്തമായ മഴ തെരച്ചിലിന് തടസ്സമായി. കുട്ടികൾ നടന്നുപോയതിെൻറ അടയാളങ്ങൾ ലഭിച്ചു. ബന്ധുക്കൾ പ്രാർഥനയോടെ ഗുഹക്കു പുറത്ത് കാത്തിരുന്നു.
•ജൂൺ 25: തായ് നാവിക സേന മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കുചേർന്നു. കനത്ത മഴയിൽ ഗുഹയ്ക്കകത്ത് വെള്ളം കയറിയതോടെ ഭീതി വർധിച്ചു.
•ജൂൺ 26: തിരച്ചിൽ ഗുഹയുടെ കിലോമീറ്ററുകളോളം ഉള്ളിലെത്തിയെങ്കിലും തിരിച്ചുപോരേണ്ടി വന്നു.
•ജൂൺ 27: യു.എസ് പസഫിക് കമാൻഡിലെ 30 സൈനികരും രക്ഷാപ്രവർത്തനത്തിനെത്തി. മൂന്ന് ബ്രിട്ടീഷ് മുങ്ങൽവിദഗ്ധരും അവർക്കൊപ്പം ചേർന്നു.
•ജൂൺ 28: വെള്ളപ്പൊക്കം രൂക്ഷമായതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. സഹായത്തിനായി
ഡ്രോണുകളും എത്തി.
•ജൂൺ 29: ഗുഹക്ക് സമാന്തരമായി തുരങ്കമുണ്ടാക്കാനായി പിന്നീട് ശ്രമം. എന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുമുയർന്നു.
•ജൂൺ 30: മഴ ശമിച്ചതോടെ തിരച്ചിൽ കൂടുതൽ ഉൗർജിതമാക്കി. എന്നാൽ കിലോമീറ്ററുകൾ താണ്ടിയിട്ടും കുട്ടികളെ കണ്ടെത്താനായില്ല. ബദൽ മാർഗങ്ങൾക്കായി ശ്രമങ്ങളും പുരോഗമിച്ചു.
•ജൂലൈ ഒന്ന്: നൂറുകണക്കിന് ഒാക്സിജൻ സിലിണ്ടറുകളുമായി മുങ്ങൽ വിദഗ്ധർ ഗുഹക്കുള്ളിൽ. കൂടുതൽ സമയം അവർ ഗുഹക്കുള്ളിൽ ചെലവഴിച്ചു.
•ജൂലൈ രണ്ട്: വലിയ അദ്ഭുതത്തിന് ലോകം സാക്ഷിയായി. 12 കുട്ടികളെയും കോച്ചിനെയും പട്ടയ കടൽത്തീരത്തിെൻറ 400മീറ്റർ അകലെ, ജീവനോടെ കണ്ടെത്തി. വെള്ളപ്പൊക്ക ഭീഷണി അപ്പോഴുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.