ബാേങ്കാക്: ആ ചരിത്രദൗത്യത്തിന് പ്രണാമം. ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇൗ ദിവസങ്ങളത്രയും. തായ്ലൻഡിലെ ലുവാങ് ഗുഹയിൽനിന്ന് കുട്ടികളെ ഒന്നൊന്നായി രക്ഷപ്പെടുത്തുന്ന വാർത്തക്കായി. രണ്ടുപേരെ ആദ്യം ഗുഹയിൽനിന്ന് പുറത്തെത്തിച്ചപ്പോൾ ആഹ്ലാദിരേ....കത്താൽ കാത്തിരിക്കുന്നവരുടെ ഹൃദയം മിടിച്ചു. രണ്ടുപേരെക്കൂടി സുരക്ഷിതമായി പുറത്തെത്തിച്ചെന്ന വിവരം കൂടി ഉടൻതന്നെ അവരെ തേടിയെത്തി. അതോടെ 15 ദിവസത്തോളമായി നിലനിന്ന ആശങ്കയുടെ കാർമേഘം മെല്ലെ നീങ്ങിത്തുടങ്ങി.
രക്ഷാദൗത്യം ഇങ്ങനെ
ഇടുങ്ങിയ, ദുർഘടമായ വഴികളാണു ഗുഹയിൽ കൂടുതലും. ചിലയിടത്ത് ശക്തമായ അടിയൊഴുക്ക്. ചളിവെള്ളം നിറഞ്ഞ കുഴികളുമുണ്ട്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായാണ് കുട്ടികളെ പുറത്തെത്തിച്ചത്. വെളിച്ചമേകാൻ രക്ഷാസംഘത്തിെൻറ കൈയിലെ േടാർച്ച്വെളിച്ചം മാത്രം. വെള്ളം കുറഞ്ഞ ഭാഗങ്ങളിലൂടെ കുട്ടികൾ നടന്നു. അല്ലാത്തയിടങ്ങളിൽ മുങ്ങാംകുഴിയിട്ടു. വായുസഞ്ചാരം കുറവുള്ളിടത്തെല്ലാം ഓക്സിജൻ ടാങ്കുകൾ സ്ഥാപിച്ചിരുന്നു. ഇൗ രക്ഷാപ്രവർത്തനത്തിെനാപ്പംതന്നെ ഗുഹയിലെ വെള്ളം വറ്റിക്കുന്നത് തുടർന്നു.
ഒരുക്കങ്ങൾ
നീന്തൽ വസ്ത്രങ്ങളും ഒാക്സിജൻ മാസ്ക്കും ധരിപ്പിച്ച് ഗുഹയിൽ നിറഞ്ഞ വെള്ളത്തിലൂടെ എത്തിച്ചു. അതിനിടെയുണ്ടായേക്കാവുന്ന പ്രതിസന്ധികൾ തരണംചെയ്യാനും പദ്ധതിയിട്ടു. കുട്ടികളുള്ള സ്ഥലം മുതൽ ഗുഹാമുഖം വരെ നീണ്ട കയർ വെള്ളത്തിനടിയിലൂടെ സ്ഥാപിച്ചു. ഇൗ കയറിെൻറ സഹായത്തോടെയാണ് കുട്ടികൾ നീങ്ങിയത്. രണ്ട് മുങ്ങൽ വിദഗ്ധർ ഒരു കുട്ടിയെ വീതം പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ, ആദ്യഘട്ടം രണ്ടു കുട്ടികൾ പുറത്തെത്തി. ഗുഹക്കു പുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറു മണിക്കൂർ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂർ.
ദുർഘടവഴികൾ
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു രക്ഷാപ്രവർത്തനം. 10 കി.മീറ്ററുള്ള ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകൾ താണ്ടുക ശ്രമകരമായിരുന്നു. അതിനുപുറമെയായിരുന്നു വെള്ളക്കെട്ടും ചളിക്കുണ്ടും കൂരിരുട്ടും. തായ്ലൻഡ് നാവികസേനയിലെ നീന്തൽ വിദഗ്ധർ അകത്തേക്കെത്തിയത് അതീവ ദുർഘടമായ ഈ വഴിപിന്നിട്ടാണ്. ഗുഹയുടെ അഞ്ചു കി.മീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.
വൈദ്യസന്നാഹം സുസജ്ജം
പുറത്തെത്തിക്കുന്ന ഓരോരുത്തർക്കുമായി 13 മെഡിക്കൽ സംഘങ്ങളാണു ഗുഹക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലൻസും വീതം നൽകിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എല്ലാവരെയും ചിയാങ് റായിയിലെ താൽക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വിദേശ മാധ്യമപ്രവർത്തകരും വളൻറിയർമാരുമടക്കം നിരവധിപേരാണ് നാളുകളായി ഗുഹാമുഖത്ത് തമ്പടിച്ചിരിക്കുന്നത്. ഞായറാഴ്ച കുട്ടികളെ പുറത്തെത്തിക്കുമെന്ന സൂചന ലഭിച്ചയുടൻ മാധ്യമസംഘം ഗുഹാമുഖം വിട്ടു താഴെ റോഡിലേക്കിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.