സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിൻമാറി
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിൻമാറി. അഫ്ഗാൻ സർക്കാറിനെതിരായ പോരാട്ടം തുടരുമെന്ന് താലിബാൻ വക്താവ് അറിയിച്ചു. അതേസമയം, വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാൻ അറിയിച്ചു.
ചരിത്ര പരമെന്ന് വിശേഷിപ്പിക്കപ്പെട്ട സമാധാന കാരാറിൽ ദോഹയിൽ വെച്ച് അമേരിക്കയും താലിബാനും ഒപ്പുവെച്ചത് ശനിയാഴ്ചയാണ്. മേഖലയിൽ സമാധാനമുണ്ടാക്കാൻ കാറിനാകുമെന്നായിരുന്നു പ്രതീക്ഷ. 14 മാസം കൊണ്ട് വിദേശ സൈന്യം അഫ്ഗാൻ വിടുമെന്ന കരാറിലെ ധാരണ വലിയ വിജയമായി താലിബാൻ ആഘോഷിച്ചതുമാണ്. എന്നാൽ, താലിബാൻ തടവുകാരെ അഫ്ഗാൻ സർക്കാർ മോചിപ്പിക്കില്ലെന്ന നിലപാട് പ്രസിഡൻറ് അഷ്റഫ് ഗനി തിങ്കളാഴ്ച പ്രഖ്യാപിച്ചതാണ് താലിബാനെ പ്രകോപിപ്പിച്ചതായി കരുതുന്നത്. തടവിലുള്ള താലിബാനികളെ മോചിപ്പിക്കുന്നത് മേഖലയുടെ ശാക്തിക സമവാക്യം തന്നെ മാറ്റുമെന്ന ആശങ്ക അഫ്ഗാൻ സർക്കാറിനുണ്ട്.
സമാധാന കരാറിൽ നിന്ന് താലിബാൻ പിൻമാറുന്നതായി പ്രഖ്യാപിച്ച ഉടനെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്ഫോടക വസ്തുക്കൾ കെട്ടിവെച്ച മോട്ടോർ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.