ബെയ്ജിങ്: തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെന്നിന് യു.എസിലേക്ക് യാത്രെചയ്യാൻ അനുമതി നൽകരുതെന്ന് ചൈന ആവശ്യപ്പെട്ടു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചൈനീസ് സന്ദർശനത്തിനു തൊട്ടുമുമ്പാണ് ഇൗ ആവശ്യം. തായ്വാൻ സ്വന്തം പ്രവിശ്യയാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
മറ്റു രാജ്യങ്ങളും ഇക്കാര്യം അംഗീകരിക്കണമെന്നും അവർക്ക് നിർബന്ധമുണ്ട്. മൂന്ന് പസഫിക് രാഷ്ട്രങ്ങളിലേക്കുള്ള ഒൗദ്യോഗിക സന്ദർശനത്തിന് സായ് പുറപ്പെട്ടതുമുതലാണ് ചൈനയുടെ നെഞ്ചിടിപ്പ് കൂടിയത്. യു.എസ് അധീനതയിലുള്ള ഹോണോലുലു, ഗുവാം എന്നീ മേഖലകളിലൂടെയാണ് സായ്യുടെ വിമാനം കടന്നുപോവുക. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, തന്നെ സായ് വിളിച്ച് അഭിനന്ദിച്ചതിൽ ചൈന പ്രതിഷേധിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.