അലപ്പോ: യു.എന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു

യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ അലപ്പോ നഗരത്തിലെ ബോംബാക്രമണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്  യു.എന്‍ രക്ഷാസമിതി അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തു. രക്ഷാസമിതി അധ്യക്ഷപദവി വഹിക്കുന്ന യു.എന്നിലെ റഷ്യന്‍ അംബാസഡറാണ് പ്രമേയം വീറ്റോ ചെയ്ത് വോട്ട് ചെയ്തത്. അലപ്പോയില്‍ സിറിയന്‍ സൈന്യവും റഷ്യയും തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഫ്രാന്‍സ് ആണ് പ്രമേയം കൊണ്ടുവന്നത്.

വെടിനിര്‍ത്തല്‍ പുനരാരംഭിക്കണമെന്നും ഉപരോധത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സഹായവിതരണം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രമേയം അഞ്ചാംതവണയാണ് റഷ്യ വീറ്റോ ചെയ്യുന്നത്.

റഷ്യ,ചൈന, ഈജിപ്ത്, വെനിസ്വേലയുമുള്‍പ്പെടെ ഒമ്പതു രാജ്യങ്ങള്‍ റഷ്യയെ പിന്തുണച്ചോള്‍ അംഗോളയും ഉറുഗ്വേയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 11 വോട്ടിന് പ്രമേയം പാസാക്കിയെങ്കിലും റഷ്യയും വെനിസ്വേലയും എതിര്‍ക്കുകയായിരുന്നു. ചൈന വിട്ടുനിന്നു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് രൂപംകൊണ്ട യു.എന്നിലെ വിഭാഗീയതായാണ് ഇതിലൂടെ മറനീക്കിയത്. സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള യു.എന്‍ ദൗത്യങ്ങളും പരാജയമായിരുന്നു.

 2,75,000 ആളുകളാണ് കിഴക്കന്‍ അലപ്പോയില്‍ ഉപരോധത്തില്‍ കഴിയുന്നത്. ബോംബാക്രമണം തുടരുകയാണെങ്കില്‍ ഡിസംബറോടെ കിഴക്കന്‍ അലപ്പോ നാമാവശേഷമാകുമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂര മുന്നറിയിപ്പു നല്‍കിയിരുന്നു. കശാപ്പുശാലകളെക്കാള്‍ പരിതാപകരമാണ് അലപ്പോയിലെ അവസ്ഥയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു.

 രക്ഷാസമിതിയിലെ വീറ്റോ അധികാരം റഷ്യ ഒരിക്കല്‍കൂടി ദുരുപയോഗം ചെയ്തതായി ഹ്യൂമന്‍ റൈറ്റ് വാച്ച് യു.എന്‍ ഡയറക്ടര്‍ ലൂയിസ് ഷര്‍ബോണീ കുറ്റപ്പെടുത്തി. അലപ്പോയെ തകര്‍ക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - syrian conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.