സിറിയൻ ആക്രമണം: മേഖലയിലുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക്​ യു.എസ്​ ഉത്തരവാദി-ഇറാൻ

തെഹ്​റാൻ: സിറിയയിൽ യു.എസ്​ നടത്തിയ വ്യോമാക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇറാനും. രാസായുധ പ്രയോഗം സംബന്ധിച്ച്​ യാതൊരുവിധ തെളിവുമില്ലാതെയാണ്​ യു.എസ്​ ആക്രമണം നടത്തിയതെന്ന്​ ഇറാൻ കുറ്റപ്പെടുത്തി.

രാസായുധ നിരായുധീകരണ സംഘടനയുടെ റിപ്പോർട്ട്​ വരുന്നതിന്​ പോലും കാത്തുനിൽക്കാതെയാണ്​ യു.എസി​​​​െൻറ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയത്​. ഇനി മേഖലയിലുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക്​ യു.എസും സഖ്യരാഷ്​ട്രങ്ങളും മാത്രമായിരിക്കും ഉത്തരവാദിക​െളന്ന് ഇറാൻ വിദേശകാര്യമന്ത്രാല വക്​താവ്​ ബഹ്​റാം ഗാസിമി ടെലിഗ്രാം ചാനലിലുടെ മുന്നറിയിപ്പ്​ നൽകി.

അസദ്​ ഭരണകൂടം സിറിയയിൽ രാസായുധ ​പ്രയോഗം നടത്തിയെന്ന്​ ആരോപിച്ചാണ്​ യു.എസ്​ സഖ്യസേന വ്യോമാക്രമണം നടത്തിയത്​. യു.എസ്​, യു.കെ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളാണ്​ വ്യോമാക്രമണത്തിൽ പ​െങ്കടുത്തത്​. യു.എസ്​ നടപടിക്കെതിരെ ശക്​തമായ പ്രതികരണവുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Syria, Russia and Iran condemn tripartite attack on Damascus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.