സിറിയയിൽ വിഷവാതകം പ്രയോഗിച്ചതിന്​ പുതിയ തെളിവുകൾ

അങ്കാറ: സിറിയയിൽ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദി​െൻറ സൈന്യം രാസായുധം പ്രയോഗിച്ചതി​െൻറ പുതിയ തെളിവുകൾ പുറത്തുവന്നു. 80ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തിൽ വിഷ വാതകം ഉപേയാഗിച്ചതായി തുർക്കിയിലെ ഒരു സംഘം ഡോക്ടർമാരാണ് വെളിപ്പെടുത്തിയത്. ഖാൻ ശൈഖൂനിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ തുർക്കി അതിർത്തിയിലെ ഒരു കേന്ദ്രത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ഒാേട്ടാപ്സി റിപ്പോർട്ടിൽ വിഷവാതകത്തി​െൻറ അംശങ്ങൾ  കണ്ടെത്തിയതായി മെഡിക്കൽ സംഘത്തെ ഉദ്ധരിച്ച് തുർക്കി നീതിന്യായ മന്ത്രി ബാകിർ മുശ്താഖ് പറഞ്ഞു. 

ഇദ്ലിബിൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ പരിശോധിച്ചപ്പോഴാണ് രാസായുധം പ്രയോഗിച്ചതി​െൻറ സൂചനകൾ ലഭിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ബശ്ശാറി​െൻറ സൈനിക വിഭാഗം ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് തുർക്കി ശാസ്ത്രീയ പരിശോധനക്ക് തയാറായത്. രാസായുധം പ്രയോഗിച്ചുവോ എന്നറിയാൻ മറ്റ് ഏജൻസികളും പരിശോധനകൾ നടത്തുന്നുണ്ട്. വ്യോമാക്രമണം നടന്ന സ്ഥലത്തുനിന്ന് സന്നദ്ധ പ്രവർത്തകൾ മണ്ണ് ശേഖരിച്ച് വിവിധ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഏതാനും രാജ്യങ്ങളുടെ ഇൻറലിജൻസ് ഏജൻസികളും ഇവിടെനിന്ന് മണ്ണ് ശേഖരിച്ചതായാണ് വിവരം. ചൊവ്വാഴ്ച രാവിലെ ആറിനാണ് ബശ്ശാർ സൈന്യം മേഖലയിൽ വ്യോമാക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചതെന്നാണ് കരുതുന്നത്. മേഖലയിൽ വ്യോമാക്രമണം നടത്തുന്ന റഷ്യയെയും ചില രാജ്യങ്ങൾ സംശയിക്കുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് ചുരുങ്ങിയത് 300 പേരെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

അതിനിടെ, വിഷയത്തിൽ അന്വേഷണം സംബന്ധിച്ച യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരുന്ന പ്രമേയവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.  പ്രമേയത്തി​െൻറ കരട് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും റഷ്യയുടെ എതിർപ്പിനെ തുടർന്ന് വോട്ടിനിടാനായില്ല. പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കുകയും ചെയ്തു. ഖാൻ ശൈഖൂനിൽ വ്യോമാക്രമണം നടത്തിയ പൈലറ്റി​െൻറ പേര് വെളിപ്പെടുത്തണമെന്ന് ഇൗ മൂന്നു രാജ്യങ്ങളും ആവശ്യപ്പെട്ടതും റഷ്യയെ പ്രേകാപിപ്പിച്ചു.


ബശ്ശാർ മാനവികതയെ നിന്ദിച്ചു -ട്രംപ്
വാഷിങ്ടൺ: സിറിയയിലെ രാസായുധ പ്രയോഗത്തെ അപലപിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സംഭവം ബശ്ശാറിനോടുള്ള ത​െൻറ സമീപനത്തിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം മാനവികതയെ നിന്ദിച്ചുവെന്നും ട്രംപ് പറഞ്ഞു. ആറു വർഷം പിന്നിട്ട സിറിയൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ കൂടുതൽ ഗൗരവമുള്ള ഇടപെടൽ നടത്തുമെന്ന സൂചനയും വൈറ്റ്ഹൗസ് റോസ് ഗാർഡനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ഉറപ്പുനൽകി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ് ബശ്ശാർ ത​െൻറ ഭരണം തുടരുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക ഇടപെടലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, താൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു മറുപടി. രാസായുധ പ്രയോഗത്തിൽ അന്താരാഷ്ട്ര ഏജൻസി അന്വേഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Tags:    
News Summary - syria gas attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.