രാജപക്​​സയിൽ വിശ്വാസമില്ലെന്ന്​ ശ്രീലങ്കയിലെ തമിഴ്​ വംശജർ

കൊളംബോ: മഹീന്ദ രാജപക്​സിയിൽ വിശ്വാസമില്ലെന്ന്​ ശ്രീലങ്കയിലെ തമിഴ്​ വംശജർ. പാർലമ​​​​​െൻറിൽ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ രജപക്​സക്കെതിരെ വോട്ട്​ ചെയ്യുമെന്നാണ്​ തമിഴ്​സംഘടനകൾ അറിയിച്ചിരിക്കുന്നത്​.

രാജപക്​സയുടെ നിയമനം ഭരണഘടന വിരുദ്ധവും അനധികൃതവുമാണെന്ന്​ ശ്രീലങ്കയിലെ തമിഴ്​ വംശജരുടെ സംഘടന വ്യക്​തമാക്കി. രജപക്​സ അധികാരത്തിലെത്തുന്നത്​ തടയാൻ റനിൽ വിക്രമസംഗയെ പിന്തുണക്കുമെന്നും തമിഴ്​ സംഘടനകൾ അറിയിച്ചു.

225 അംഗ പാർലമ​​​​​െൻറിൽ തമിഴ്​ സംഘടനകളുടെ പ്രതിനിധികളായി 15 പേരാണ്​ ഉള്ളത്​. അതേസമയം, വി​ക്രമസംഗയെ അധികാരത്തിൽ നിന്ന്​ പുറത്താക്കാനുള്ള 113 അംഗങ്ങളുടെ പിന്തുണ രാജപക്​സെക്കുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, നവംബർ ഏഴിന്​ പാർലമ​​​​​െൻറ്​ വിളിച്ച്​ കൂട്ടാൻ പ്രസിഡൻറ്​ സമ്മതിച്ചതായി സ്​പീക്കർ അറിയിച്ചു.

Tags:    
News Summary - Sri Lanka's Tamil parties vow to vote against Mahinda Rajapaksa-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.