ഇങ്ങനെയൊക്കെ ചെയ്​താൽ എന്ത്​ ‘കാട്ടാനാ?’ -Video

കൊളംബോ: അവധിയാഘോത്തിന്​ ശ്രീലങ്കക്ക്​ പോകാൻ ബുക്ക്​ ചെയ്യു​േമ്പാൾ തന്നെ ചിലർ സ്വപ്​നം കണ്ടുതുടങ്ങും; യാ ത്രക്കിടയിൽ കാട്ടാനയെ അടുത്ത്​ കാണാൻ പറ്റിയിരുന്നെങ്കിലെന്ന്​. അപ്പോൾ​ ഹോട്ടൽ റൂം തുറക്കുന്നത്​ തന്നെ കാട ്ടാനയെ കാണാനാണെങ്കിലോ?

യാല ദേശീയ പാർക്കിനടുത്തുള്ള ജെറ്റ്​വിങ്​ യാല ഹോട്ടലിലാണ്​ ഇതൊരു പതിവ്​ കാഴ്​ചയ ാകുന്നത്​. 2013 മുതൽ ഏറെക്കുറെ ഇവിടെ ‘സ്​ഥിരതാമസമാണ്​’ നാട്ടാ കോതായെന്ന്​ ജീവനക്കാർ ​പേരിട്ടിരിക്കുന്ന ആന. ചെറ ിയ വാൽ ആണ്​ ഈ പേരിടാൻ കാരണമായത്​. ഹോട്ടലി​​െൻറ വരാന്തയിലൂടെ നടന്നു നീങ്ങി ചില സാധനങ്ങൾ തള്ളിമറിക്കുന്ന ആനയുട െ വീഡിയോ ഒരു താമസക്കാരി ട്വിസ്​റ്ററിൽ പോസ്​റ്റ്​ ചെയ്​തത്​ വൈറലായിരിക്കുകയാണിപ്പോൾ.

ആന ഹോട്ടലി​​െൻറ ഏറ്റവും വിശ്വസ്​തനായ ‘രക്ഷാധികാരി’യായിട്ട്​ ആറ്​ വർഷമായെന്ന്​ പറയുന്നു ജെറ്റ്​വിങിലെ ജീവനക്കാർ. ആദ്യമൊക്കെ വല്ലപ്പോഴുമേ വരുമായിരുന്നുള്ളൂ. കുറച്ചുനാൾ ഹോട്ടലിനും പരിസരത്തും ചെലവഴിച്ച ശേഷം കാട്ടിലേക്ക്​ മടങ്ങും. അടുത്തിടെയായി ഇവിടെ സ്​ഥിരമായി നിലയുറപ്പിച്ചിരിക്കുകയാണ്​ കക്ഷി. വിശ്രമിക്കാനും നടക്കാനുമായി ചില സ്​ഥിരംസ്ഥലങ്ങളുണ്ട്​. അതിനിടെ ആരും ശല്യപ്പെടുത്താൻ പോകാറുമില്ല.

സമീപത്തെ കുറ്റിക്കാട്ടിലാണ്​ ഉറക്കം. ഹോട്ടലി​​െൻറ ലോബിയിലൂടെയും വരാന്തയിലൂടെയും നടത്തവും. എല്ലായ്​പ്പോഴും നല്ല സ്വഭാവമായിരിക്കില്ലെന്ന്​ മാത്രം. ഇടക്ക്​ താമസക്കാരുടെ കാറിൽ നിന്നും അടുക്കളയിൽനിന്നുമൊക്കെ പഴങ്ങളും ഭക്ഷണസാധനങ്ങളും അടിച്ചെടുക്കും. ഇപ്പോൾ അടുക്കള വാതിലിന്​ മുന്നിൽ ഇലക്​ട്രിക്​ വേലി പണിതിരിക്കുകയാണ്​ ഹോട്ടൽ അധികൃതർ. താമസക്കാർക്ക്​ പഴങ്ങളും ഭക്ഷണസാധനങ്ങളും സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകാറുണ്ട്​.

Tags:    
News Summary - The Sri Lankan hotel where an elephant is a guest -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.