ശ്രീലങ്ക സ്​ഫോടനം: മൂന്ന്​​ സ്​ത്രീകളുൾപ്പെടെ ആറു പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

കൊളം​ബോ: ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ കൊ​ളം​ബോ​യി​ലെ ച​ർ​ച്ചു​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലു​മു​ണ് ടാ​യ സ്​​ഫോ​ട​ന പ​ര​മ്പ​ര​കളിൽ പ്രതികളാണെന്ന്​ സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ​മൂന്നു സ് ​ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ്​ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്​. പ്രതികളുടെ പേരു വിവരങ്ങൾ പുറത് തുവിട്ട പൊലീസ്​ ഇവരെ കുറിച്ച്​ അറിയുന്ന വിവരങ്ങൾ പങ്കുവെക്കണമെന്ന്​ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

250 ലേറെ പേർ കൊല്ലപ്പെട്ട സ്​ഫോടന പരമ്പരകളിൽ പൊലീസ്​ 16 പേരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 76 പേർ കസ്​റ്റഡിയിലുണ്ട്​. നാഷനൽ തൗഹീദ്​ ജമാഅത്ത്​ (എ​ൻ.​ടി.​ജെ.) എന്ന ഭീകര സംഘടനയിൽപ്പെട്ടവരാണ്​ അറസ്​റ്റിലായിരിക്കുന്നത്​.

ഐ.​എ​സ്​ ഭീ​ക​ര​സം​ഘ​ട​ന​ ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തിരുന്നു. നാ​ഷ​ന​ൽ തൗ​ഹീ​ദ്​ ജ​മാ​അ​ത്തു​മാ​യി ബ​ന്ധ​മു​ള്ള ഒ​മ്പ​തു​ ചാ​വേ​റു​ക​ളാ​ണ്​ സ്​​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നും​ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടട ചാവേറുകളെ തിരിച്ചറിയുകയും ചെയ്​തിരുന്നു.

Tags:    
News Summary - Sri Lanka Releases Photos Of Suspects In Attacks- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.