കൊളംബോ: ഈസ്റ്റർ ദിനത്തിലെ കൊടുംക്രൂരതക്ക് ഒരാഴ്ച തികഞ്ഞ ഞായറാഴ്ച ശ്രീലങ്ക യിലെ പള്ളികൾ കുർബാന ഒഴിവാക്കി. മരിച്ചവർക്കുള്ള അനുസ്രണവുമായി പള്ളികൾക്കുമു ന്നിലും വീടുകളിലും മൗനപ്രാർഥന നടന്നു. സുരക്ഷ സംബന്ധിച്ച് അധികാരികളിൽനിന്ന് ഉറ പ്പുലഭിക്കും വരെ പള്ളികളിൽ അനുഷ്ഠാനങ്ങൾ വേണ്ടെന്ന് രാജ്യത്തെ മുതിർന്ന പുരോഹി തൻ കർദിനാൾ മാൽകം രഞ്ജിത് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഞായറാഴ്ച രാവി ലെ അദ്ദേഹത്തിെൻറ കൊളംബോയിലെ വസതിക്കുള്ളിലെ ചെറുപള്ളിയിൽനിന്നുള്ള ധർമോപദേ ശ പ്രഭാഷണം രാജ്യമെങ്ങും ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്തു. സമാധാനവും ശാന്തിയും ആശംസിച്ച അദ്ദേഹം വേദനയുടെ കാലങ്ങളിൽ ദൈവമാർഗത്തിലേക്ക് മടങ്ങേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക ക്രിസ്ത്യൻ മേഖലകളിലെയും വിശ്വാസികൾ ഞായറാഴ്ചയിലെ പതിവു പള്ളി സന്ദർശനം ഒഴിവാക്കി വീടുകളിലിരുന്ന് കർദിനാളിെൻറ പ്രഭാഷണം ശ്രവിച്ചു.
നെഗംബോയിൽ പ്രാർഥനദിനം എന്നാൽ, കഴിഞ്ഞ ഞായറാഴ്ച ഏറ്റവുമധികം പേർ കൊല്ലപ്പെട്ട നെഗംബോയിലെ ജനങ്ങൾക്ക് പക്ഷേ, വീട്ടിലിരിക്കാനാവുമായിരുന്നില്ല. അവർ രാവിലെ തന്നെ മെഴുകുതിരികളുമായി തകർന്നടിഞ്ഞ സെൻറ് സെബാസ്റ്റ്യൻ ചർച്ചിലെത്തി. പതിറ്റാണ്ടുകളായി സെൻറ് സെബാസ്റ്റ്യൻ ചർച്ചിൽ മെഴുകുതിരി കൊളുത്തിയിരുന്ന ചന്ന റെജുൻ ജ്യോൻ ഏകനായാണ് പള്ളിയിേലക്ക് വന്നത്. ദുരന്തത്തിന് തലേന്ന് രാത്രിയിലെ പ്രാർഥനക്കും റെജുൻ േജ്യാൻ ഇവിടെ വന്നിരുന്നു. ദുരന്തം പെയ്ത അടുത്ത പ്രഭാതത്തിൽ അദ്ദേഹത്തിെൻറ ഭാര്യയും ഒമ്പതുവയസ്സുകാരി മകളുമാണ് പള്ളിയിൽ പോയത്.
ഒരാഴ്ചക്കിപ്പുറം ഇൗ പ്രഭാതത്തിൽ ലോകത്ത് റെജുൻജ്യോൻ ഏകനാണ്. കൈകൾ പാൻറിെൻറ പോക്കറ്റിലാക്കി പള്ളി വാതിലിന് മുന്നിൽ മരവിച്ച മനസ്സോടെ അദ്ദേഹം നിന്നു. അദ്ദേഹത്തിെൻറ കണ്ണുകൾ ലക്ഷ്യമില്ലാതെ ഉഴറി. ‘കഠിനവേദനയുടെ ആഴങ്ങളിലാണ് ഞാനിന്ന്. ഭാര്യയെയും മകളെയും കഴിഞ്ഞദിവസം ഖബറടക്കി’ - 49 കാരനായ റെജുൻ ജ്യോൻ പറഞ്ഞു. പള്ളി വൃത്തിയാക്കുന്നതിന് കൂടുന്നോയെന്ന് ഒരു പുരോഹിതൻ റെജുൻ ജ്യോനിനോട് ആരാഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം രാവിലെ തന്നെ എത്തിയത്. ‘വീട്ടിലിരുന്നിട്ട് എന്തിനാ. അവിടെ ഇന്നാരും ഇല്ലല്ലോ’- അകലങ്ങളിലേക്ക് നോക്കി റെജുൻ ജ്യോൻ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ സഹ്റാൻ ഹാശിമിെൻറ പിതാവും സഹോദരന്മാരും സ്ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്റാൻ ഹാശിമിെൻറ പിതാവും സഹോദരന്മാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഒളിത്താവളത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ മരിച്ച 15 പേരിൽ ഇവരുമുണ്ട്. സഹ്റാൻ ഹാശിമിെൻറ പിതാവ് മുഹമ്മദ് ഹാശിം, സഹോദരന്മാരായ റിദ്വാൻ ഹാശിം, സൈനി ഹാശിം എന്നിവരാണ് മരിച്ചത്.
നിരോധനം, റെയ്ഡ് അതിനിടെ, സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന നാഷനൽ തൗഹീദ് ജമാഅത്തിെൻറ ആസ്ഥാനം ശ്രീലങ്കൻ സായുധ പൊലീസ് റെയ്ഡ് ചെയ്തു. സംഘടനയുടെ ശക്തികേന്ദ്രമായ കട്ടൻകുടിയിലെ ഓഫിസാണ് റെയ്ഡ് ചെയ്തത്. സംഘടനയെ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
ഇന്ത്യൻ സൈനിക സഹായം വേണ്ട ഇന്ത്യയുടെ സഹായവാഗ്ദാനത്തിന് നന്ദിയുണ്ടെന്നും എന്നാൽ, എൻ.എസ്.ജി കമാൻഡോ സംഘത്തിെൻറ ആവശ്യമില്ലെന്നും മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സെ. വിദേശ സൈനികരുടെ ആവശ്യമില്ല. ഈ സാഹചര്യം കൈകാര്യം ചെയ്യാൻ നമ്മുടെ സൈനികർക്കാകും. അവർക്ക് സ്വാതന്ത്ര്യവും അധികാരവും നൽകിയാൽ മതി- അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.