253പേരുടെ ജീവൻ പൊലിഞ്ഞതിെൻറ ഓർമ പുതുക്കി ശ്രീലങ്കയിലെ പള്ളി മണികൾ കൂട്ടത്തോടെ മുഴങ്ങി. കഴിഞ്ഞ ഏപ്രിൽ 22നാണ് ഈസ്റ്റർ ആഘോഷത്തിനിടെ, ചാവേറുകൾ പള്ളികളിലെത്തി നിരപരാധികളെ കൂട്ടക്കൊല നടത്തിയത്. ആഭ്യന്തരസംഘർഷത്തിെ ൻറ മുറിവുകൾ ഉണങ്ങുംമുമ്പാണ് രാജ്യത്ത് വീണ്ടും കുരുതി നടന്നത്. കോവിഡ് പ്രതിരോധപ്രവർത്തനത്തിെൻറ ഭാഗമ ായി ഇക്കഴിഞ്ഞ മാർച്ച് മുതൽ ശ്രീലങ്കയിൽ കർഫ്യൂ ആണ്.
കൊളംബോയിലെ സെൻറ് ആൻറണീസ് ചർച്ചിൽ ഭീകരാക്രമണം നട ക്കുേമ്പാൾ ഒമ്പതുമാസം ഗർഭിണിയായിരുന്നു ശരണ്യ എന്ന 25കാരി. ചാവേറാക്രമണത്തിൽ ഭർത്താവിനെ ശരണ്യക്ക് നഷ്ടപ്പ െട്ടു. മകെൻറ മുഖംപോലും കാണാതെയാണ് അദ്ദേഹം പോയത്. അവെൻറ പിറന്നാളും പിതാവിെൻറ ചരമദിനവും ഒരേദിവസമാണ്. ഞങ്ങളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ദു:ഖം നിറഞ്ഞ ദിവസം. എങ്ങനെ ഞങ്ങളവെൻറ പിറന്നാൾ ആഘോഷിക്കും? കണ്ണീരോടെ അവർ ചോദിക്കുന്നു.
കൊളംബോയിലെ സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടന്ന ആക്രമണത്തിൽ അനുഷ കുമാരിക്ക് നഷ്ടമായത് രണ്ടുമക്കളെയും ഭർത്താവിനെയുമാണ്. അവരെ ഓർക്കാത്ത ഒരു നിമിഷംപോലുമില്ല -അനുഷ കുമാരിയുടെ കണ്ണീരിലിലിഞ്ഞ വാക്കുകൾ. രണ്ടുമാസം മുമ്പ് രക്തസാക്ഷികളുടെ സ്മരണക്കായി വലിയ പരിപാടികളാണ് ശ്രീലങ്കൻ സർക്കാർ ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ കോവിഡിനെ തുടർന്ന് അതെല്ലാം റദ്ദാക്കി പകരം ഇരകളുടെ സംഗമം മാത്രമായി ഒതുക്കി. രാജ്യമാകെ രണ്ടുമിനിറ്റ് നേരം നിശ്ശബ്ദമായി കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി. ചൊവ്വാഴ്ച രാജ്യത്തെ ടെലിവിഷനുകളും നിശ്ശബ്ദമായിരുന്നു. ആക്രമികൾക്കെല്ലാം മാപ്പുകൊടുക്കുന്നുവെന്ന് ഓർമദിന സന്ദേശത്തിൽ കൊളംബോ കർദിനാൾ മാൽകം രഞ്ജിത് പറഞ്ഞു.
ആക്രമണത്തിനു പിന്നിലുള്ളവർക്കായി അന്വേഷണം തുടരുകയാണ്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്ത്യൻ ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ ശ്രീലങ്കൻ സർക്കാർ കണക്കിലെടുക്കാതെ പോയതാണ് ഇത്രയേറെ ആളുകളുടെ രക്തച്ചൊരിച്ചിലിന് കാരണമാക്കിയതെന്ന് ആരോപണമുയർന്നിരുന്നു.
അന്നത്തെ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും തമ്മിലുള്ള ബദ്ധവൈരവും ആക്രമണത്തിന് എല്ലാ സാധ്യതയും ഒരുക്കിക്കൊടുത്തു. ആറിടങ്ങളിലായി ഒമ്പതുചാവേറുകളാണ് ആക്രമണം നടത്തിയത്. മൂന്നെണ്ണം പള്ളികളിലും മൂന്നെണ്ണം ആഡംബരഹോട്ടലുകളിലും. ഐ.എസ് ആണ് ആക്രമണം നടത്തിയതെന്ന റിപ്പോർട്ടുകൾ ശ്രീലങ്കൻ സർക്കാർ തള്ളിക്കളഞ്ഞു. പ്രാദേശിക തീവ്രവാദസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഭരണകൂടത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.