ബെയ്ജിങ്: ചൈനയുടെ മനുഷ്യരെ വഹിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യത്തിന് തുടക്കമായി. തിയാന്‍ഗോങ് ബഹിരാകാശ പരീക്ഷണനിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം തിങ്കളാഴ്ചയാണ് വിക്ഷേപിച്ചത്.
ഭൂമിയെ ഒരു മാസക്കാലം ഭ്രമണം ചെയ്യാനൊരുങ്ങുന്ന പരീക്ഷണനിലയത്തിലേക്കാണ് ഈ യാത്രികരത്തെുന്നത്. 2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ ദൗത്യം.
50കാരനായ ജിങ് ഹെയ്പെങ്, 37കാരനായ ചെന്‍ ഡോങ് എന്നിവരാണ് ഷെന്‍സൂ-11 ബഹിരാകാശവാഹനത്തില്‍ യാത്ര പുറപ്പെട്ടത്. ദൗത്യത്തില്‍ പങ്കാളികളായ മുഴുവനാളുകളെയും പ്രസിഡന്‍റ് ഷി ജിന്‍പിങ് അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലത്തെിയ അദ്ദേഹം ഗോവയില്‍നിന്നാണ് അഭിനന്ദന സന്ദേശം അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.