ഉത്തരകൊറിയയുമായി തിടുക്കത്തിൽ ചർച്ച വേണ്ടെന്ന്​ ദക്ഷിണകൊറിയ

സോൾ: ഉത്തരകൊറിയയുമായി തിടുക്കത്തിൽ ചർച്ചകൾ വേണ്ടെന്ന്​ ദക്ഷിണകൊറിയ. ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂൺ ജെ തന്നെയാണ്​ പെ​െട്ടന്ന്​ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്താനില്ലെന്ന്​ സൂചന നൽകിയത്​. വിഷയത്തിൽ വേഗത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ്​ ദക്ഷിണകൊറിയയെന്നാണ്​​ റിപ്പോർട്ട്​.

ചർച്ചകളിലുടെ ഉത്തരകൊറിയയുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കാമെന്നാണ്​ പ്രതീക്ഷയെന്ന്​ ദക്ഷിണകൊറിയൻ പ്രസിഡൻറ്​ വ്യക്​തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചകൾ ഉത്തരകൊറിയയുടെ അമേരിക്കയുമായുള്ള സമീപനത്തിലും മാറ്റം വരുത്തുമെന്നാണ്​ പ്രതീക്ഷ. ഉത്തരകൊറിയ ശൈത്യകാല ഒളിംമ്പിക്​സിൽ പ​​െങ്കടുത്തത്​ പരിപാടിക്ക്​ കൂടുതൽ  സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ചർച്ചകൾ എപ്പോൾ നടക്കുമെന്നത്​ സംബന്ധിച്ച്​ കൃത്യമായ വിവരങ്ങൾ നൽകാൻ മൂൺ തയാറായില്ല.

നേരത്തെ കഴിഞ്ഞയാഴ്​ച നടന്ന ശൈത്യകാല ഒളിംമ്പിക്​സിൽ ഉത്തരകൊറിയ പ​െങ്കടുത്തിരുന്നു. കിം ജോങ്​ ഉന്നി​​​​െൻറ സഹോദരി ഒളിംമ്പിക്​സിന്​ എത്തിയതും വാർത്തയായിരുന്നു.

Tags:    
News Summary - South Korea's Moon puts brakes on hopes for quick talks with North

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.