േസാൾ: ഉത്തര കൊറിയെക്കതിരെ ദക്ഷിണ കൊറിയൻ ഉപരോധം. ഏഷ്യൻ പര്യടനത്തിെൻറ ഭാഗമായി യു.എസ് പ്രസിഡൻറ് ട്രംപ് ചൊവ്വാഴ്ച ദ. കൊറിയ സന്ദർശിക്കാനിരിക്കെയാണ് തീരുമാനം. ദക്ഷിണ െകാറിയൻ പ്രസിഡൻറ് മുൺ ഷി ഇൻ ഇൗ വർഷം മേയിൽ അധികാരമേറ്റതിനുശേഷം പ്യോങ്യാങ്ങിനു മേൽ സോൾ ഏർപ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്.
ചൈന, റഷ്യ, ലിബിയ എന്നീ രാജ്യങ്ങൾ ആസ്ഥാനമായുള്ള 18 ഉത്തര കൊറിയൻ ബാങ്ക് അക്കൗണ്ടുകൾക്കെതിരെയാണ് സോളിെൻറ നടപടി. ഇവക്ക് പ്യോങ്യാങ്ങിെൻറ വിവാദ ആയുധ നടപടികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഇൗ അക്കൗണ്ട് ഉടമകൾ ‘‘ഉത്തര കൊറിയൻ ബാങ്കുകളെ പ്രതിനിധാനംചെയ്ത് വിദേശത്ത് ജോലി ചെയ്യുകയും കൂട്ടനശീകരണായുധം നിർമിക്കാനുള്ള പണമിടപാട് നടത്തുന്നതിൽ ഭാഗഭാക്കാവുകയും’’ ചെയ്തെന്ന് ദ. കൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇൗ അക്കൗണ്ടുകളെല്ലാംതന്നെ നിലവിൽ യു.എസ് ഉപരോധം നേരിടുന്നുണ്ട്. നിരോധനമേർപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളുമായി ദ. കൊറിയൻ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണമിടപാട് നടത്താനാവില്ല. എന്നാൽ, ഇരു കൊറിയകൾക്കുമിടയിൽ നിലവിൽ കാര്യമായ പണമിടപാടുകൾ നിലവിലില്ലാത്തതിനാൽ പുതിയ നീക്കം പ്രതീകാത്മകമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.