ചൈന: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇനി അനിഷേധ്യ നേതാവ്. ആധുനിക ചൈനയുടെ സ്ഥാപകൻ മാവോ സേതൂങ്ങിന് ശേഷമുള്ള ഏറ്റവും ശക്തനായ നേതാവായി ഉയര്‍ത്തി ഷി ജിൻ പിങ്ങിെൻറ പേരും അദ്ദേഹത്തിെൻറ ആശയങ്ങളും കമ്യൂണിസ്റ്റ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു.
1921ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായ ശേഷം മാവോ മാത്രമാണ് ജീവിച്ചിരിക്കെ ഇത്തരത്തിൽ ആദരിക്കപ്പെട്ടത്. മാവോ സേതൂങ് ചിന്തകള്‍ എന്ന താത്വിക വിശകലനത്തിെൻറ പേരിലാണ് മാവോയെ അന്ന് ആദരിച്ചത്. പേരുൾപ്പെടെ ആശയങ്ങൾ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന മൂന്നാമത്തെ ചൈനീസ് നേതാവാണ് ഷി. മാവോയുടെ പിൻഗാമിയും പരിഷ്കരണ നേതാവുമായ ഡെങ് സിയാവോപിങ്ങിനെ മരണാനന്തരമാണ് ആദരിച്ചത്. മുൻവർഷം നടന്ന പാർട്ടി സമ്മേളനത്തിൽ ഷിയെ പരമോന്നത നേതാവായി അംഗീകരിച്ചിരുന്നു. ഷിയുടെ അധികാരം പാർട്ടിയിലെ മറ്റു നേതാക്കൾക്ക് ഉപരിയായിരിക്കുമെന്നാണ് വിലയിരുത്തൽ.
64കാരനായ ഷിയെ പാർട്ടി സ്ഥാപക നേതാവ് മാവോക്കു തുല്യമായാണ് പരിഗണിക്കുന്നത്. ഷിയുടെ മുൻഗാമികളായ ജിയാങ് സെമിൻ, ഹു ജിൻറാവോ എന്നിവരുടെ ആശയങ്ങൾ അവരുടെ പേരു കൂടാതെ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഷിയുടെ ആശയങ്ങൾ ഇനിമുതൽ സ്കൂളുകളിലെ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തും. 2002 മുതൽ പാർട്ടിയിലെ നിയമമനുസരിച്ച് രണ്ടുവട്ടം അധ്യക്ഷ പദവിയലങ്കരിച്ചാൽ പിന്നീട് സ്ഥാനമൊഴിയുകയാണ് പതിവ്. പദവിയൊഴിയാനുള്ള പ്രായം 68 വയസ്സാണെന്നും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഷിയുടെ കാര്യത്തിൽ ഇതു രണ്ടും പ്രാവർത്തികമാകില്ലെന്നാണ് നിഗമനം.
ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയെ അന്താരാഷ്ട്ര ശക്തിയായി പുതുയുഗത്തിലേക്ക് വളര്‍ത്തുമെന്ന ഷിയുടെ പ്രസ്താവനയോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. പാർട്ടി അധികാരക്രമമനുസരിച്ച് ഷിയുടെ സ്ഥാനം ഒന്നും പ്രധാനമന്ത്രി ലി കെക്വിയാങ്ങിേൻറത് രണ്ടുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.