Representative image

അഫ്ഗാനെ വിറപ്പിച്ച് വീണ്ടും സ്ഫോടനം; ഒമ്പത് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്താന്‍റെ വടക്കൻ പ്രവിശ്യയായ ബാൽക്കിൽ റോഡരികിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. കാ ബൂളിലെ വിവാഹമണ്ഡപത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞായ റാഴ്ച രാവിലെ രാജ്യത്തെ വിറപ്പിച്ച് വീണ്ടും സ്ഫോടനം.

ബാൽക്ക് പ്രവിശ്യയിലെ ദൗലത് അബാദ് ജില്ലയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ട ഒമ്പത് പേരും പ്രദേശവാസികളാണെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി അബ്ദുൽ റസാഖ് ഖ്വാദിരി പറഞ്ഞു.

വിവാഹമണ്ഡപത്തിലെ സ്ഫോടനത്തിൽ 180ഓളം പേർക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.

10 ദിവസങ്ങൾക്ക്​ മുമ്പ്​ കാബൂൾ പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ചാവേർ ബോംബാക്രമണം ഉണ്ടായിരുന്നു. അന്ന്​ നടന്ന സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 150 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - second blast rattles afghan nine killed -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.