ഇസ്ലാമാബാദ്: പാക് മോഡലും സോഷ്യൽ മീഡിയയിലെ താരവുമായിരുന്ന ഖണ്ഡീല്‍ ബലൂചിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സൗദി അറേബ്യയിൽ അറസ്റ്റിലായ സഹോദരനെ പാകിസ്താന് കൈമാറിയതായി റിപ്പോർട്ട്. സഹോദരൻ മുസഫർ ഇഖ്ബാലാണ് അറസ്റ്റിലായത്. ഖണ്ഡീല്‍ ബലൂചിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരത്തെ മറ്റൊരു സഹോദരൻ വസീം ഖാൻ പാകിസ്താനിൽ അറസ്റ്റിലായിരുന്നു.
2016 ജൂലൈ 15നാണ് പഞ്ചാബ് പ്രവിശ്യയിലെ മുള്‍ത്താനിലെ പിതാവിന്‍റെ വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൗസിയ അസീം എന്നായിരുന്നു ഖണ്ഡീല്‍ ബലൂചിന്‍റെ യഥാർഥ പേര്. 26കാരിയായ ഇവർ സോഷ്യൽമീഡിയ വിവാദങ്ങളിലൂടെയാണ് പ്രശസ്തയായത്.
വസീമിനെ പാക് പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ പേരിലാണ് കൊലപാതകമെന്ന് വസീം പൊലീസിനോട് സമ്മതിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ വസീം സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവരുടെ പിതാവും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.