ഇറാഖിലെ മണൽപ്പുഴയുടെ രഹസ്യം

ബാഗ്ദാദ്:  മരുഭൂമിയിലെ അത്ഭുത കാഴ്ചയെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വിഡിയോ ആണ് ഇറാഖിലെ മണൽപ്പുഴ. ദൃശ്യങ്ങളിൽ വെള്ളമൊഴുകുന്ന പോലെ മണൽ കുത്തിയൊഴുകുന്നു. സമീപത്ത് അതിശയിച്ച് നിൽക്കുന്ന ആളെയും കാണാം. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന ഇത്തരം വിഡിയോകളുെട യാഥാർഥ്യം എന്താണെന്ന് കൂടി അറിയണം.

2015 ൽ ഇറാഖിലുണ്ടായ ശക്തമായ കനത്ത മഴയും, മഞ്ഞ് വീഴ്ചയും മൂലം രൂപപ്പെട്ട ഒന്നാണിത്. എന്നാൽ ഒഴുകുന്നത് മണൽ അല്ലെന്ന് മാത്രം, ഉറഞ്ഞു പോയ ഐസ് കട്ടകൾ മരുഭൂമിയിലൂടെ ഉരുകി ഒലിച്ചതാണ് മണലൊഴുകുന്നതായി തെറ്റിദ്ധരിച്ചത്. കണ്ടവർ കണ്ടവർ വിഡിയോ ഷെയർ ചെയ്തതോടെ സംഭവം വൈറലായി. 

Full View
Tags:    
News Summary - Sand River in Iraq: All you need to know about it- world News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.