ജൂൈല ആറിന് ഞെട്ടിക്കുന്ന വാർത്തയാണ് ലോകം കേട്ടത്. ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജീവവായു നൽകാൻ പോയ ഡൈവർ സമന് കുനോന്ത് (38) ശ്വാസംമുട്ടി മരിച്ചു. ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ഒാക്സിജൻ തീർന്നതാണ് അദ്ദേഹത്തിെൻറ ജീവനെടുത്തത്. നാവികസേനയില്‍നിന്ന് വിരമിച്ച സമന്, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാനായി എത്തിയതാണ്. ‘‘പാവം കുട്ടികളെ ഞങ്ങള്‍ വീട്ടിലെത്തിച്ചിരിക്കും’’ -ഇതായിരുന്നു വിഡിയോ സന്ദേശം. ആ 13പേരും ജീവിതത്തിലേക്ക് മടങ്ങി. സമൻ ദൈവസന്നിധിയിലേക്കും.
എകാപോള് ചാന്ദ്വോങ് (25)
രണ്ടാഴ്ചയിലധികം താം ലുവാങ് ഗുഹയിലെ ഇരുട്ടിൽ തെൻറ 12 ശിഷ്യൻമാർക്കും ഉൗർജ്ജവും ആത്മവിശ്വാസവും നൽകി ജീവൻ നിലനിർത്തിയതിൽ വലിയ പങ്കാണ് കോച്ചായ എകാപോള് ചാന്ദ്വോങ് വഹിച്ചത്. മ്യാൻമറിൽ ജനിച്ച അകീക്ക് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായി. ഫുട്ബാൾ പരിശീലകനാകുന്നതിന് മുമ്പ് കുറച്ച് വർഷം ബുദ്ധ സന്യാസിയായിരുന്നു. ധ്യാനത്തിലൂടെയും മറ്റും ഉൗർജ്ജം സംഭരിക്കുന്ന വിദ്യ സ്വായത്തമാക്കിയത് ഗുഹയിൽ കഴിഞ്ഞ കാലത്ത് ഇവർക്ക് ഉപകാരപ്പെട്ടു. രക്ഷാസംഘം എത്തിച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച അകീ അതും കൂടി കുട്ടികൾക്ക് നൽകിയതിനാൽ തന്നെ പുറത്തെത്തിച്ചപ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.