മോസ്കൊ: വിദേശ സൈനികർ രാജ്യം വിടണമെന്ന അഫ്ഗാൻ താലിബാെൻറ രാഷ്ട്രീയ നിലപാടിനെ പിന്താങ്ങി റഷ്യയുടെ ഉന്നത നയതന്ത്ര പ്രതിനിധി. അമേരിക്കൻ മാധ്യമമായ ബ്ലൂബെർഗിന് നൽകിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്താനിന് വേണ്ടിയുള്ള റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിെൻറ പ്രത്യേക പ്രതിനിധിയായ സമിർ കബുലോവ് ഇക്കാര്യം പറഞ്ഞത്.
വിദേശ സൈനികർ രാജ്യം വിടണമെന്ന അഫ്ഗാൻ താലിബാെൻറ കാലങ്ങളായുള്ള ആവശ്യം ന്യായമാണ്. പ്രശ്നം പരിഹരിക്കാനായി ഏപ്രിൽ മധ്യത്തിൽ മോസ്കോയിൽ നടത്താനിരുന്ന ചർച്ച ബഹിഷ്കരിച്ചുകൊണ്ട് അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ പരിശ്രമങ്ങൾ യു.എസ് തകർക്കുകയാണെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു.
അതേസമയം, കബുലോവിൻറെ വെളിപ്പെടുത്തൽ അഫ്ഗാൻ പ്രതിസന്ധിയെ സംബന്ധിച്ചുള്ള റഷ്യയുടെ അഭിലാഷം വെളിച്ചെത്ത് കൊണ്ടുവരുന്നതാണെന്നും ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെപ്പോലെ റഷ്യയും രാജ്യത്തെ വിദേശ സൈനിക സാന്നിധ്യത്തെ എതിർക്കുന്നതായി ഇത് വ്യക്തമാക്കുന്നുവെന്നും അഫ്ഗാൻ പാർലിമെൻറ് അംഗം ഹിലേയ് ഇർഷാദ് വ്യക്തമാക്കി.
അഫ്ഗാൻ അധിനിവേശം നടത്തിയ സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിലെ ചുവപ്പ് സേനയുടെ പിൻമാറ്റത്തിൻറെ 28ാം വാർഷികം കഴിഞ്ഞ ഫെബ്രുവരിയിൽ അഫ്ഗാൻ ആഘോഷിച്ചിരുന്നു. 2001ൽ അഫ്ഗാനിലെ താലിബാൻ ഭരണം ഇല്ലതായത് മുതൽ 2393 യു.എസ് സൈനികർക്ക് അഫ്ഗാനിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.