സിറിയയില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് അനുമതി

ഡമസ്കസ്: സിറിയയില്‍ അനിശ്ചിത കാലത്തേക്ക് റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ ഒൗദ്യോഗിക അനുമതി. 2015 ആഗസ്റ്റിലാണ് സൈനിക വിന്യാസം സംബന്ധിച്ച് റഷ്യയും ഡമസ്കസും ധാരണയിലത്തെിയത്. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാന്‍  റഷ്യന്‍ സൈനികര്‍ക്കായി വ്യോമതാവളം നിര്‍മിക്കുകയും ചെയ്തു. തീരുമാനം റഷ്യന്‍ പാര്‍ലമെന്‍റിലും സെനറ്റിലും വോട്ടിനിട്ട ശേഷമാണ് ഒൗദ്യോഗികാനുമതി ലഭിച്ചത്. 4000ത്തോളം റഷ്യന്‍ സൈനികര്‍ സിറിയയിലുണ്ടെന്നാണ് കണക്ക്.

 

Tags:    
News Summary - Russian President Putin ratifies permanent deployment of air force to Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.