സോൾ: സിംഗപ്പൂരിൽ നടന്ന ട്രംപ്-കിം ഉച്ചകോടിയിൽ ആണവനിരായുധീകരണം പ്രഖ്യാപിച്ച ഉത്തര കൊറിയ, തങ്ങളുടെ ആണവനിലയങ്ങളിൽ നിർമാണം തുടരുന്നതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ പ്രധാന ആണവനിലയമായ യോങ്ബ്യോൻ പ്രവർത്തനം തുടരുകയും അടിസ്ഥാന സൗകര്യവികസനം തകൃതിയായി മുന്നോട്ടു കൊണ്ടുപോവുകയാണെന്നുമാണ് സാറ്റലൈറ്റ് ചിത്രങ്ങളുടെ തെളിവ് സഹിതം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ പ്രധാന കേന്ദ്രമായ ഇവിടെ പുതിയ സജ്ജീകരണങ്ങളൊരുക്കുന്നത് ഉത്തര കൊറിയ പദ്ധതികളിൽനിന്ന് പുറത്തുപോയിട്ടില്ലെന്നതിെൻറ സൂചനയാണ്. എന്നാൽ, കിം ജോങ് ഉന്നിെൻറ പ്രത്യേക ഉത്തരവ് ലഭിക്കാത്തതിനാലാണ് നിലയങ്ങളുടെ പ്രവർത്തനം തുടരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, സിംഗപ്പൂർ ഉച്ചകോടിയിലെ കരാറുമായി ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇൗ മാസം ആദ്യത്തിൽ നടന്ന സിംഗപ്പൂർ ഉച്ചകോടിയിൽ ആണവനിരായുധീകരണത്തിനായി പ്രവർത്തിക്കുമെന്നാണ് കിം ഉറപ്പു നൽകിയത്. ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് സമ്മതിച്ച് കരാറിലും അദ്ദേഹം ഒപ്പുവെച്ചു.
എന്നാൽ, തുടർ നടപടികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇൗ ആവശ്യത്തിനായി ഉത്തര കൊറിയൻ നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.