തെഹ്റാൻ: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ െകാല്ലപ്പെട്ട ഖുദ്സ് സേന മേധാവി ജനറൽ ഖാ സിം സുലൈമാനിക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം. തലസ്ഥാനമായ തെഹ്റാൻ, സമീപ നഗരമായ ഖ ും എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് പേരുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയ ശേഷമാണ് സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കെർമാനിൽ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിലാണ് കെർമാനിലെത്തിച്ചത്. ഖാസിം സുലൈമാനിയുടെ ചിത്രവും ഇറാനിയൻ പതാകകളുമായി പതിനായിരങ്ങളാണ് കിർമാനിലെ തെരുവുകളിൽ തടിച്ചുകൂടിയത്. മറ്റു നഗരങ്ങളിലെ പോലെ അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതികാരത്തിനായുള്ള ആവശ്യവുമായിരുന്നു കെർമാനിലെ തെരുവുകളിലും ഉയർന്നത്.
അമേരിക്ക ഇഷ്ടപ്പെടുകയും പിന്തുണക്കുകയും െചയ്യുന്ന സ്ഥലങ്ങൾ കത്തിക്കുമെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് മേധാവി ഹുസൈൻ സലാമി ജനക്കൂട്ടത്തിന് മുന്നിൽ പ്രതിജ്ഞയെടുത്തു. രക്തസാക്ഷിയായ ഖാസിം സുലൈമാനി, ശത്രുക്കൾക്ക് ജീവിച്ചിരുന്നതിനേക്കാൾ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കെർമാൻ പ്രവിശ്യയിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഖാസിം സുലൈമാനി 13ാം വയസ്സിൽ നിർമാണത്തൊഴിലാളിയായി കുടുംബം പോറ്റാൻ തുടങ്ങി. ഇറാൻ വിപ്ലവ സമയത്ത് സൈന്യത്തിെൻറ ഭാഗമാകുകയും ഇറാൻ- ഇറാഖ് യുദ്ധത്തിൽ നിർണായക പോരാട്ടം നടത്തുകയും െചയ്തു.
പടിപടിയായി ഉയർന്ന അദ്ദേഹം, ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കഴിഞ്ഞാൽ ജനം ഏറ്റവും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.