ദ്വിദിന ഉച്ചകോടിക്കായി മോദി കാഠ്​മണ്ഡുവിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ കാഠ്​മണ്ഡുവിലെത്തി. നാലാമത്​ ബേ ഒാഫ്​ ബംഗാൾ മൾട്ടി സെക്​ടറൽ ടെക്​നിക്കൽ ആൻറ്​ ഇക്കണോമിക്​ കോഒാപ്പറേഷൻ ഉച്ചകോടിയിൽ പ​െങ്കടുക്കുന്നതിനായാണ്​ നേപ്പാളിലെത്തിയത്​. നേപാൾ പ്രതിരോധ മന്ത്രി ഇൗശ്വർ പൊഖ്​റേൽ മോദി​െയ സ്വീകരിച്ചു. 

ഇന്നും നാളെയുമായാണ്​ ഉച്ചകോടി നടക്കുക. ബേ ഒാഫ്​  ബംഗാളിലുള്ള ബംഗ്ലാദേശ്​, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപാൾ, ശ്രീലങ്ക, തായ്​ലാൻറ്​ എന്നീ രാജ്യങ്ങളാണ്​ ഉച്ചകോടിയിൽ പ​െങ്കടുക്കുക. 

ഉച്ചകോടിക്കിടെ ബംഗ്ലദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയുമായി മോദി കൂടിക്കാഴ്​ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്​. 
 

Tags:    
News Summary - PM Modi lands in Kathmandu for BIMSTEC summit -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.