????? ???? ????? ???? ??? ????? ?? ????????????? ????????????? ???????? ????? (???)

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മോദി-ഖത്തർ അമീർ ടെലിഫോൺ ചർച്ച

ന്യൂഡൽഹി: കോവിഡ്​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽ താനിയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തി​​​െൻറ ക്ഷേമത്തിൽ താൽപര്യം കാണിക്കുന്ന അമീറി​​​െൻറ നടപടിയ ിൽ പ്രധാനമന്ത്രി നേരിട്ട്​ നന്ദി അറിയിച്ചു. കോവിഡ്​ ആശങ്ക ശക്​തമായ ഇൗ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ്​ വരുത്തുമെന്ന്​ അമീർ വാഗ്​ദാനം ചെയ്​തു.

ആഗോള ദുരന്തമായി മാറിയ കോവിഡ്​ വൈറസുണ്ടാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങൾ ഇരുവരും വിലയിരുത്തി. പരിഹാര നടപടികൾക്കായി സഹകരിച്ച്​ പ്രവർത്തിക്കുമെന്ന്​ പരസ്​പരം ഉറപ്പ്​ നൽകി.

സൗദി ഭരണാധികാരി സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ജി 20 വെർച്വൽ ഉച്ചകോടിയിലും രാഷ്​ട്രങ്ങൾ ഒരുമിച്ച്​ പ്രവർത്തിക്കേണ്ടതി​​​െൻറ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടികാണിച്ചിരുന്നു. സാമ്പത്തികം എന്നതിലുപരി പരിസ്​തിഥി, ആരോഗ്യം തുടങ്ങിയ മേഖലകളിലും പ്രവർത്തനം ഏകോപിപ്പിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - PM Modi hold talks with Amir of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.