പാകിസ്താൻ ചീഫ് ജസ്റ്റിസിന്‍റെ പാവാട പരാമർശം: മാപ്പ് പറയണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: പാകിസ്താൻ ചീഫ് ജസ്റ്റിസ് സാകിബ് നിസാറിന്‍റെ  'പാവാട' പരാമർശത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ.  അങ്ങേയറ്റം ലൈംഗികത കലർന്ന പരാമർശമാണിതെന്നും നിയമരംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇതെന്നും സംഘടനകൾ ആരോപിച്ചു.

ജനുവരി 13ന് കറാച്ചിയിൽ നടന്ന പൊതുപരിപാടിലാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ്  പ്രഭാഷണം നടത്തിയത്. 'നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം. നീളം കൂടുന്തോറും വിഷയം മറക്കപ്പെടും. നീളം കുറയുന്തോറും ആളുകളിൽ താൽപര്യം ജനിപ്പിക്കും' എന്നായിരുന്നു സാകിബ് നിസാറിന്‍റെ വാക്കുകൾ. 

സ്ത്രീകളുടെ നേർക്കുള്ള ഇരട്ടത്താപ്പും ലൈംഗികതയിൽ കലർന്ന അവബോധവുമാണ് ഈ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് വിമൺസ് ആക്ഷൻ ഫോറം നിസാറിന് നൽകിയ കത്തിൽ പറയുന്നു. നിയമ വ്യവസ്ഥയിലൂടെ സ്ത്രീകളെ ഇകഴ്ത്തികാണിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. 
സാകിബ് നിസാർ പൊതുമാപ്പ് പറയണമെന്നാണ് സംഘടനകളുടെ ആവശ്യം.

Tags:    
News Summary - Pakistan's Chief Justice Faces Women's Ire on 'Skirt' Analogy-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.