റാവൽപിണ്ടി: വിദേശ രാജ്യങ്ങളുടെ യുദ്ധത്തിൽ പങ്കുചേരില്ലെന്നും അത് പാകിസ്താെൻറ വിദേശകാര്യ നയമാണെന്നും പ്രധാനമന്ത്രി ഇംറാൻ ഖാൻ. വ്യക്തിപരമായി യുദ്ധത്തിനെതിരാണ്. അഫ്ഗാനെതിരായ യുദ്ധത്തിൽ പങ്കുചേർന്നത് അബദ്ധമാണ്. അത് ആവർത്തിക്കില്ല. പാകിസ്താെൻറ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിദേശനയത്തിനാണ് രൂപം നൽകിയത്. തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാക്സൈന്യം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റാവൽപിണ്ടിയിൽ സൈനിക പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു സൈന്യവും ഇത്രയും നല്ല രീതിയിൽ തീവ്രവാദത്തെ നേരിട്ടിട്ടില്ലെന്നും ഇംറാൻ പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളില്ലാത്തതിനാൽ പാക് സൈന്യത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നു. സർക്കാറും സൈന്യവും തമ്മിൽ ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംറാെൻറ ഭാര്യ ബുഷ്റ, പാർലെമൻറ് അംഗങ്ങൾ, നയതന്ത്ര പ്രതിനിധികൾ, കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.