ക​ശ്​​മീ​ർ: ച​ർ​ച്ച​ക്ക്​ ത​യാ​ർ; സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത്​ ഇ​ന്ത്യ –പാ​കി​സ്​​താ​ൻ

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ചർച്ചക്ക് തയാറാണെന്നും സമാധാനം തകർക്കുന്നത് ഇന്ത്യയാണെന്നും പാക് പ്രസിഡൻറ് മംനൂൻ ഹുസൈൻ. പാകിസ്താൻ റിപബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റിപബ്ലിക് ദിന പരേഡിൽ അണിനിരന്ന ചൈനയുടെയും സൗദിയുടെയും സൈനികരെ സാക്ഷിനിർത്തിയായിരുന്നു പ്രസിഡൻറി​െൻറ പ്രസ്താവന. ആദ്യമായാണ് പാകിസ്താൻ റിപബ്ലിക് ദിനത്തിൽ ചൈനയുടെയും സൗദിയുടെയും സൈന്യം പെങ്കടുക്കുന്നത്. 

എല്ലാ രാജ്യങ്ങളുമായും സമാധാനവും സൗഹൃദവുമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായി. പക്ഷേ, നിരുത്തരവാദ സമീപനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിർത്തിയിലെ വെടിനിർത്തൽ ലംഘനവും നിർമാണവും ഇവിടെത്ത സമാധാനം തകർക്കുന്നു. അതിശക്തമായ സൈന്യമാണ് പാകിസ്താേൻറത്. 

സാമ്പത്തിക ശക്തിയായ പാകിസ്താൻ വളർന്നുെകാണ്ടിരിക്കുകയാണെന്നും പ്രസിഡൻറ് പറഞ്ഞു.  പ്രധാനമന്ത്രി നവാസ് ശരീഫ് ഉൾപ്പെെടയുള്ള രാഷ്ട്രീയ പ്രമുഖർ പെങ്കടുത്തു.

Tags:    
News Summary - pakistan republic day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.