ഇസ്ലാമാബാദ്: ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പാകിസ് താന്‍ അനിശ്ചിത കാലത്തേക്ക് രാജ്യത്ത് പോളിയോ വാക്സിനേഷന് നിര്‍ത്തിവെച്ചു. നാഷനല്‍ എമര്‍ജന്‍സി ഓപറേഷന് സെൻറർ ഫോര്‍ പോളിയോയാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച ബലൂചിസ്താനിലെ അഫ്ഗാന് അതിര്‍ത്തിപ്രദേശമായ ചമനില്‍ നസ്റീന് ബീബി എന്ന ആരോഗ്യ പ്രവര്‍ത്തകയെ ആക്രമികള്‍ വെടിവെച്ചു കൊന്നിരുന്നു.
ഏപ്രില്‍ 8ന് ഡബ്ല്യു.എച്ച്.ഒ പ്രവര്‍ത്തകയെയും കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ പൊലീസുകാരനെയും വാക്സിന് വിരുദ്ധര്‍ വെടിവെച്ചു കൊന്നു. 2012 മുതല്‍ പാകിസ്താനില്‍ 95 പോളിയോ വാക്സിനേറ്റര്‍മാരാണ് കൊല്ലപ്പെട്ടത്. 2,70,000 ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്തെ പോളിയോ വാക്സിനേഷന് രംഗത്തുള്ളത്. ഏപ്രില്‍ 22നാണ് വാക്സിനേഷന് കാമ്പയിൻ ആരംഭിച്ചത്. വിശ്വാസപരമായ കാരണങ്ങളാലും കുട്ടികളെ വന്ധ്യംകരിക്കാനുള്ള പശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയായിക്കണ്ടുമാണ് പാകിസ്താനില്‍ ആളുകള്‍ പോളിയോ വാക്സിനേഷനെ എതിര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.