ജാദവ്​ കേസ്​: യു.എൻ കോടതിയിൽ പാക്​ സർക്കാറും സൈന്യവും യോജിച്ച പോരാട്ടത്തിന്​

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ്​ കേസിൽ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ സർക്കാറുമായി ചേർന്ന്​ പോരാടാൻ പാകിസ്​താൻ സൈന്യം തയാറെടുക്കുന്നതായി പാക്​ റേഡിയോ റിപ്പോർട്ട്​ ചെയ്​തു.  നവാസ്​ ഷെരീഫി​​​െൻറ പാർട്ടിയായ പി.എം.എൽ.–എന്നിനെ ഉദ്ധരിച്ചാണ്​ റേഡിയോ റിപ്പോർട്ട്​ പുറത്തുവിട്ടത്​. 

ഇന്ത്യൻ ചാരൻ കുൽഭൂഷൺ ജാദവ്​ കേസിൽ പാക്​ സർക്കാറും സൈനിക നേതൃത്വവും ഒരുമിച്ച്​ പോരാടുമെന്ന്​ സ്​പീക്കർ സർദാർ അയാസ്​ സാദിഖ്​അറിയിച്ചതായാണ്​ റേഡിയോ റിപ്പോർട്ട്​ ചെയ്​തത്​. വിഷയത്തിൽ പാകിസ്താൻ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. പാക്​ താത്​പര്യങ്ങൾക്ക്​ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ മാത്രമാണ്​ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എങ്ങനെയാണ്​ പാക്​ സൈന്യം കേസിൽ പങ്കുചേരുക എന്നതിനെ കുറിച്ച്​ സാദിഖ്​ വിശദീകരിച്ചിട്ടില്ല. 

പാക്​ സൈനിക കോടതിയാണ്​ നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന്​ ആരോപിച്ച്​ 46കാരനായ ജാദവിനെ വധശിക്ഷക്ക്​ വിധിച്ചത്​. എന്നാൽ ബിസിനസ്​ ആവശ്യങ്ങൾക്ക്​ ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ്​ ഇന്ത്യയുടെ വാദം. 

ജാദവിന്​ അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത്​ അന്താരാഷ്​ട്ര നീതി ന്യായ കോടതി ജാദവി​​​െൻറ വധശിക്ഷക്ക്​ സ്​റ്റേ നൽകിയിരുന്നു. 

Tags:    
News Summary - Pakistan Army to 'Jointly Fight' Kulbhushan Jadhav Case at The Hague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.