ഇന്ത്യയെ നിരീക്ഷിക്കാൻ വൻ ബഹിരാകാശ പദ്ധതിയുമായി പാകിസ്​താൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ നീക്കങ്ങളെ സസൂക്ഷ്​മം നിരീക്ഷിക്കുന്നതിന്​ പുതിയ ബഹിരാകാശ പദ്ധതിക്ക്​ രൂപം നൽകാൻ  പാകിസ്താന്‍  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ബഹിരാകാശ പദ്ധതിയിലൂടെ സൈനിക–സൈനികേതര ആവശ്യങ്ങൾക്കായി വിദേശ കൃത്രിമോപഗ്രങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്നത്​ ലക്ഷ്യമിടുന്നതായും ‘ഡോൺ’ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

2018-19 സാമ്പത്തിക വര്‍ഷത്തേക്ക് 470 കോടി രൂപയാണ് സ്പേസ് ആൻറ്​ അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി (സപാര്‍കോ) നീക്കിവെച്ചിരിക്കുന്നത്​. 
ഇതിൽ 255 കോടി രൂപ മൂന്നു പുതിയ പദ്ധതികൾക്കായാണ്​ ചെലവഴിക്കുക. 

പാകിസ്​താൻ മൾട്ടി–മിഷൻ സാറ്റലൈറ്റ് (പാക്സാറ്റ്–എം.എം1) ആണ് കൂട്ടത്തിലെ ബൃഹത്തായ പദ്ധതി. ഇതിനായി 130 കോടിരൂപയാണ്​ നീക്കിവെക്കുക. കൂടാതെ കറാച്ചി, ല​ാഹോർ, ഇസ്​ലമാബാദ്​ എന്നിവിടങ്ങളിൽ ബഹിരാകാശ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്​ 100 കോടി ചെലവഴിക്കും. 
മൂന്നാമത്തെ പദ്ധതി 20 കോടി മുതൽ മുടക്കിൽ കറാച്ചിയിൽ സ്​പേസ്​ അപ്ലിക്കേഷൻ റിസർച്ച്​ സ​​​െൻറർ സ്ഥാപിക്കുകയെന്നതാണ്​. 

നിലവിൽ സൈനിക–സൈനികേതര ആവശ്യങ്ങൾക്കായി  അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ ആശ്രയിച്ചുവരുന്നത്. ഇൗ മേഖലകളിൽ ഇന്ത്യയുടെ വളർച്ചയും പാകിസ്​താനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്​. 

Tags:    
News Summary - Pak space programme to watch India - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.