ഇസ്ലാമാബാദ്: പാകിസ്താനിലെ ടെലിവിഷൻ അവതാരകർക്ക് നിയന്ത്രണം. ടോക്ഷോകളി ൽ ഇനിമേൽ അഭിപ്രായ പ്രകടനം നടത്തേണ്ടെന്നും ഇവർക്ക് പരിപാടി നടത്തിപ്പുകാരുടെ റോൾ മതിയെന്നുമാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയിരിക്കുന്നത്. അവതാരകർ വിവിധ വിഷയങ്ങളിലെ വിദഗ്ധരെപ്പോലെ പെരുമാറേണ്ടെന്നും നിർദേശമുണ്ട്.
പരിപാടികൾ മുൻവിധികളില്ലാതെ, വസ്തുതാപരമായി, വിധി പ്രസ്താവനകളില്ലാതെ നടത്തേണ്ടവരാണ് അവതാരകരെന്ന് നിയന്ത്രണ സമിതി പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. ഇക്കാര്യത്തിൽ മാധ്യമ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണം. ഒരു പ്രധാന കേസിലുണ്ടായ വിധിയെ തുടർന്ന് മാധ്യമങ്ങൾ സ്വീകരിച്ച സമീപനം നിയമസംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമായെന്ന് ഒക്ടോബറിൽ ഇസ്ലാബാദ് ഹൈകോടതി വിലയിരുത്തിയിരുന്നു.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം നൽകിയ സംഭവത്തിലും കോടതിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന ചർച്ചകളുണ്ടായി. ഇതിനുപിന്നാലെയാണ് മാധ്യമ നിയന്ത്രണ അതോറിറ്റി സർക്കുലർ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.