വെലിങ്ടൺ: പള്ളിയിലെ വെടിവെപ്പിൽ പരിേക്കറ്റ മുകാദ് ഇബ്രാഹീം എന്ന മൂന്നുവയസ്സുകാര ൻ പിതാവിെൻറ കൈകളിൽ കിടന്ന് മരണം പുൽകിയതായി കുടുംബം സ്ഥിരീകരിച്ചു. വെള്ളിയാഴ് ച ജുമുഅ നമസ്കാരത്തിനായാണ് പിതാവിനും സഹോദരനുമൊപ്പം അവനും ക്രൈസ്റ്റ് ചർച് ചിലെ അൽനൂർ മസ്ജിദിലെത്തിയത്.
മസ്ജിദിലേക്കിരച്ചെത്തിയ തോക്കുധാരിയെ കണ്ടപ്പോൾ അനങ്ങാതെ കിടന്ന പിതാവിെൻറയും സഹോദരെൻറയും അടുത്തുനിന്ന് ഭയന്നോടുകയായിരുന്നു മുകാദ്. പിന്നീട് പിതാവ് കണ്ടെത്തുേമ്പാഴേക്കും മുകാദിന് വെടിയേറ്റിരുന്നു. പിതാവിെൻറ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. മുകാദിനെ കാണാനില്ലെന്ന് കുടുംബം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പിതാവിനൊപ്പം പ്രാർഥനക്കെത്തിയ നാലുവയസുകാരൻ അബ്ദുല്ലാഹി ദിരീയും ആക്രമിയുടെ തോക്കിനിരയായി. പിതാവ് വെടിയുണ്ടകളേറ്റ് പരിക്കുകളോടെ ചികിത്സയിലാണ്. സൊമാലിയയിൽ നിന്ന് 1990ൽ ന്യൂസിലൻഡിലെത്തിയതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.