കാഠ്മണ്ഡു: നേപ്പാളിൽ കോവിഡ് വൈറസ് ബാധിച്ച രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു. 27 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാ ണ് 19കാരി ആശുപത്രി വിട്ടതെന്ന് നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 23നാണ് പെൺകുട്ടിയെ തെകുവിലെ സുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ചിയസ് ഡിസീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ഫ്രാൻസിൽ നിന്ന് ഖത്തർ വഴി മാർച്ച് 17നാണ് പെൺകുട്ടി നേപ്പാളിലെത്തിയത്. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സുഹൃത്തായ വിയറ്റ്നാം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പെൺകുട്ടിയെ കോവിഡ് നിർണയ ടെസ്റ്റ് വിധേയമാക്കുകയായിരുന്നു.
നേപ്പാളിൽ 28 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 15 പേർ ഇന്ത്യൻ പൗരന്മാരാണ്. രണ്ടു പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.