ചികിത്സക്കായി നവാസ്​ ശെരീഫിന്​ ആറാഴ്​ചത്തെ ജാമ്യം

ഇസ്​ലാമാബാദ്​: അഴിമതി​ക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്​താൻ മുൻ പ്രധാനമന്ത്രി നവാസ്​ ശെരീഫിന്​ ആറാഴ്​ചത്തെ ജാ മ്യം അനുവദിച്ച്​ പാക്​ സു​പ്രീംകോടതി. ചികിത്സാ ആവശ്യങ്ങൾക്ക്​ വേണ്ടി ജാമ്യം നൽകണമെന്ന ഹരജി സുപ്രീകോടതി ചീഫ്​ ജസ്​റ്റിസ്​ ആസിഫ്​ സയീദ്​ ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്​ പരിഗണിക്കുകയായിരുന്നു.

നവാസ്​ ​ശെരീഫ്​ പാകിസ്​താനിൽ തന്നെ ചികിത്സ തേടണമെന്നും ജാമ്യ കാലയളവിൽ രാജ്യം വിട്ട്​ പുറത്തു പോകരുതെന്നും ഉത്തരവിൽ പറയുന്നു. ഹൃദയ സംബന്ധമായ രോഗം അലട്ടുന്ന ശെരീഫിന്​ വിദഗ്​ധ ചികിത്സക്കായി എട്ടാഴ്​ചത്തെ ജാമ്യം അനുവദിക്കണമെന്നാണ്​ അദ്ദേഹത്തി​​​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടത്​.

അഴിമതി കേസിലാണ് കോടതി നവാസ് ശെരീഫിന് 10 വർഷം തടവുശിക്ഷ വിധിച്ചത്. ശരീഫിനൊപ്പം മകൾക്കും മരുമകനും ശിക്ഷ വിധിച്ചിരുന്നു.

Tags:    
News Summary - Nawaz Sharif, in Jail for Graft, Granted Bail for Six Weeks on Medical Grounds- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.