മ്യാ​ന്മ​റി​ൽ ജ​ലോ​ത്സ​വ​ത്തി​നി​ടെ 285 മരണം

യാംഗോൻ: മ്യാന്മറിെൻറ വിവിധ ഭാഗങ്ങളിൽ നാലു ദിവസം നീണ്ടുനിന്ന തിങ്ക്യാൻ ജലോത്സവത്തിനിടെ 285 പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. 
അപകടത്തിൽ 1073 പേർക്ക് പരിക്കേറ്റു. നയ്പിഡാവ് 10, യാംേഗാൻ 44, മൻഡാലെയ് 36, സങ്കായിങ് മേഖല 26, തനിന്ത്രായി മേഖല 11, ബാഗോ 37, മഗ്വേ 11, മോൻസ്റ്റേറ്റ് 20, രാഖൈൻ 17, ഷാൻ 29, അയേയ്വാഡി 28 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.

ജലോത്സവത്തിനെതിരെ 1200 കേസുകളെടുത്തതായി ഷിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊലപാതകം, കാർ അപകടം, മയക്കുമരുന്നുപയോഗം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസുകളെടുത്തത്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ആഘോഷം നീണ്ടത്.  കഴിഞ്ഞ വർഷത്തെ ആഘോഷത്തിനിടെ 272 പേർ െകാല്ലപ്പെട്ടിരുന്നു. 1086 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

News Summary - Myanmar: 285 killed,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.