ബൈറൂത്: ചരിത്രത്തിലാദ്യമായി ക്രൈസ്തവ സഭ മേധാവി സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്ക്. ലബനാനിലെ കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍റായി ആണ് സൗദി സര്‍ക്കാറില്‍നിന്നുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ച് സൗദിയിലെത്തുന്നത്. സൗദി ഭരണാധികാരി സല്മാന് രാജാവിനെയും കിരീടാവകാശി മുഹമ്മദ് സല്‍മാനെയും ഇദ്ദേഹം സന്ദര്‍ശിക്കും.
വരും ആഴ്ചകളിലായിരിക്കും സന്ദര്‍ശനം. ഇതോടെ സൗദി സന്ദര്‍ശിക്കുന്ന ആദ്യ ക്രൈസ്തവ മേലധ്യക്ഷനായിരിക്കും അല്‍റായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വൈദികനാണ് അദ്ദേഹം. മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിെൻറ സന്ദേശമായിരിക്കും കര്‍ദിനാള്‍ അല്‍റായിയുടെ സൗദി സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.